കാസര്‍കോട്: കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്ക് കൊള്ള ലാഭം കൊയ്യുന്നതിന് സഹചര്യം ഒരിക്കി കൊടുക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാറിന്റെ ലേബര്‍ കോഡുകള്‍ അടക്കമുള്ള തൊഴിലാളി- കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ യുഡിടിഎഫ് ജില്ലാ കമ്മിറ്റി കാസര്‍കോട് ഹെഡ് പോസ്റ്റോഫീസിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.
കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി -കര്‍ഷക- വിദ്യാര്‍ത്ഥി – യുവജന -വിരുദ്ധ സമീപനങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ ദേശീയ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം യു ഡി ടി എഫ് സംസ്ഥാന കമ്മിറ്റിയുടെ തിരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ ജില്ലാ ആസ്ഥാനങ്ങളിലും നടത്തിയ സമരത്തിന്റെ ഭാഗമായി കാസര്‍കോട് ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണാ സമരം എസ് ടി യു ജില്ലാപ്രസിഡണ്ട് എ അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.
ഐ എന്‍ ടി യു സി ജില്ല ജനറല്‍ സെക്രട്ടറി ടി.വി കുഞ്ഞിരാമന്‍ അദ്ധ്യക്ഷം വഹിച്ചു.യു ഡി ടി എഫ് ജില്ലാ ചെയര്‍മാന്‍ ഷറീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു. വിവിധ ഘടക യൂണിയന്‍ നേതാക്കളായ മുത്തലിബ് പാറ കെട്ട്, തോമസ് സബാസ്റ്റ്യന്‍, ടി.വി ഉമേഷ്, നാഷണല്‍ അബ്ദുള്ള, ബീഫാത്തിമ്മ ഇബ്രാഹിം, സി.ജി. ടോണി ,ബി.സി.കുമാരന്‍, അര്‍ജുനന്‍ തായലങ്ങാടി , സത്യന്‍ സി ഉപ്പള, സുബൈര്‍ മാര, ഹനീഫ് പാറ, കെ.സി രാജന്‍, കമലാക്ഷന്‍ സുവര്‍ണ്ണ , റഫീഖ് കാസര്‍കോട്, കെ.ടി.അബ്ദുള്‍ റഹ്‌മാന്‍ , അഷ്‌റഫ് മുതലപറ, മൊയ്‌നുദ്ദീന്‍ ചെമ്മനാട്, എസ്.എ.സയ്യദ് , പി കെ വിജയന്‍, അബ്ദുള്‍ ഖാദര്‍, ഗോപാലകൃഷണന്‍, ജയചന്ദ്രന്‍ , മോഹനന്‍, ഹസ്സന്‍ പതിക്കുന്നില്‍ ,മജീദ് കൊമ്പനടുക്കം. പ്രസംഗിച്ചു.




