മൂന്നുമാസത്തിനുള്ളില്‍ ഭിന്നശേഷി കാര്‍ഡ് ലഭ്യമാക്കും; യു.ഡി.ഐ.ഡി അവലോകന യോഗം ചേര്‍ന്നു

യു.ഡി.ഐ.ഡി ഭിന്നശേഷി കാര്‍ഡ് ലഭ്യമാക്കലുമായി ബന്ധപ്പെട്ട കളക്ടറേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ ആര്‍) ശ്രീജിത്തിന്റെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. മൂന്നുമാസത്തിനുള്ളില്‍ ജില്ലയിലെ എല്ലാ ഭിന്നശേഷിക്കാര്‍ക്കും യു ഡി ഐഡി കാര്‍ഡ് ലഭ്യമാക്കും. 2015ലെ ഭിന്നശേഷി സെന്‍സസ് പ്രകാരം 35,000 പേര്‍ ഭിന്നശേഷിക്കാര്‍ ജില്ലയിലുണ്ട്. എന്നാല്‍ മുപ്പതിനായിരം പേര്‍ മാത്രമേ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. ബാക്കി 5000 പേരെ കണ്ടെത്തി കാര്‍ഡ് ലഭ്യമാക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.ടി രേഖ,ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ആര്യ പി രാജ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഡോ. അനില്‍കുമാര്‍ ബി.എം, അക്ഷയ കോഡിനേറ്റര്‍ സന്തോഷ് കുമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Scroll to Top