മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി.
പോലീസിന്റെ സംയോജിതമായ
ഇടപെടലില്‍ പ്രതി പിടിയില്‍.
നീലേശ്വരം, ബങ്കളം സ്വദേശി പി.വി. രതീഷ് ആണ് അറസ്റ്റിലായത്.
ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം
പോലീസിനെയും യാത്രക്കാരെയും ഒരുപോലെ പരിഭ്രാന്തിയിലാഴ്ത്തി .രാത്രിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം.
ഇതേ തുടര്‍ന്ന് ബോംബ് സ്‌ക്വാഡും പൊലീസ് നായയും ട്രെയിനുകളില്‍ പരിശോധന നടത്തി.
ഹോസ്ദുര്‍ഗ്, കാസര്‍കോട് പൊലീസ് സ്റ്റേഷനുകളിലേക്കും കാസര്‍കോട് റെയില്‍വെ പൊലീസിലേക്കും
ഇന്നലെ രാത്രിയോടെ 112 നമ്പറിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്ന് ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് പ്രതി
കാഞ്ഞങ്ങാട്ടുള്ളതായി വ്യക്തമായി.
പിന്നാലെ ലൊക്കേഷന്‍ മാവുങ്കാലില്‍ കാണിച്ചു.
മാവുങ്കാലില്‍ നിന്നും കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി അനില്‍ കുമാര്‍, സി. ഐ ദിനേശ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. നീലേശ്വരം ബങ്കളം സ്വദേശി പി.വി. രതീഷ് ആണ് പിടിയിലായത്.
പ്രതിക്കെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.
തിരുവനന്തപുരത്തേക്ക് പുറപ്പെട്ട മലബാര്‍ എക്‌സ്പ്രസ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സമയത്ത് സി ആര്‍. പി എഫും,
ആര്‍ പി എഫും സംയുക്തമായി ട്രെയിന്‍ വിശദമായി പരിശോധിച്ചു.
പരിശോധനയില്‍ ബോംബോ മറ്റ് സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്തിയില്ല .
കണ്ണൂര്‍ ഭാഗത്തു നിന്ന് മംഗളൂരു വരെ പോകുന്ന പരശുറാം എക്‌സ്പ്രസ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സമയം ട്രെയിന്‍ വിശദമായി പരിശോധിച്ചു.
ജാര്‍ഖണ്ഡ് സ്വദേശികളായ രണ്ട് സ്ത്രീകള്‍ കാഞ്ഞങ്ങാട് റെയില്‍വെ സ്‌റേറഷനിലേക്കുള്ള വഴി ചോദിച്ചെന്നും സ്ത്രീകളുടെ
കൈവശം ബോംബ് ഉള്ളതായി കരുതി പൊലീസിനെ വിളിച്ചതാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
എന്നാല്‍ പ്രതിമനപൂര്‍വം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ആണ് ബോംബ് ഭീഷണി സന്ദേശം നല്‍കിയതെന്ന് പൊലീസ്
പറഞ്ഞു.




