ചേരങ്കൈ : കാസര്‍കോട് മുനിസിപ്പല്‍ ഒന്നാം വാര്‍ഡ് ചേരങ്കൈ വെസ്റ്റില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ സലീം ചേരങ്കൈ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് ഒന്നാം വാര്‍ഡില്‍ നിന്നും ജനവിധി തേടുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി തഷ്രീഫ ബഷീര്‍ ചേരങ്കൈയെ വിജയിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ മുസ്താഖ് ചേരങ്കൈ ആവശ്യപ്പെട്ടു.
വൈസ് ചെയര്‍മാന്‍മാരായ പത്മനാഭന്‍ , കബീര്‍ സി ഐ , ജോയിന്റ് കണ്‍വീനര്‍മാരായ ലത്തീഫ് കുഞ്ഞിപ്പ , അസീസ് സിറാജ് നഗര്‍ , വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇഖ്ബാല്‍ ചേരങ്കൈ, സെക്രട്ടറി ബഷീര്‍ ചേരങ്കൈ , മുന്‍ വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് എ.കെ.അബൂബ്ക്കര്‍ ഹാജി , യൂത്ത് ലീഗ് മുനിസിപല്‍ വൈസ് പ്രസിഡണ്ട് നിയാസ് അഹമദ് ചേരങ്കൈ , ചേരങ്കൈ ശാഖാ യൂത്ത് ലീഗ് ട്രഷറര്‍ അഷ്റഫ് ദിട്പ , എസ് ടി യു നെല്ലിക്കുന്ന് മേഖലാ പ്രസിഡണ്ട് ഹസൈനാര്‍ എസ്ടിയു , ജോയിന്റ് സെക്രട്ടറി ഹനീഫ് എ.ടി തുടങ്ങിയവര്‍ സംസാരിച്ചു.
യുഡിഎഫ് പ്രവര്‍ത്തകര്‍, നാട്ടുകാര്‍, എം.എസ് എഫ് പ്രവര്‍ത്തകര്‍ സംബന്ധിച്ചു.
തിരഞ്ഞെടുപ്പു കമ്മിറ്റി ട്രഷറര്‍ ഹാഷിം ബി. എച്ച് നന്ദി പ്രകാശിപ്പിച്ചു..
ചേരങ്കൈ വെസ്റ്റ് യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു .




