ചട്ടഞ്ചാലില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

ചട്ടഞ്ചാല്‍:ത്രിതല പഞ്ചായതിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പുത്തരിയടുക്കം എട്ടാം വാര്‍ഡ് യുഡിഎഫ് കമ്മിറ്റി ചട്ടഞ്ചാലില്‍ ഓഫീസ് തുറന്നു.ഉദുമ ജില്ലാ ഡിവിഷന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ജലീല്‍ കോയ ഉല്‍ഘാടനം ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ റഊഫ് ബായിക്കര അദ്ധ്യക്ഷത വഹിച്ചു.കണ്‍വീനര്‍ പിസി നസീര്‍ സ്വാഗതം പറഞ്ഞു.
ബ്ലോക്ക് കോണ്‍ഗ്രസ് ട്രഷറര്‍ ഹാരിസ് ബെണ്ടിച്ചാല്‍, ബ്ലോക്ക് സ്ഥാനാര്‍ത്ഥി അന്‍വര്‍ കോളിയടുക്കം,എട്ടാം വാര്‍ഡ് മെമ്പര്‍ ടിപി നിസാര്‍,യുഡിഎഫ് ചെയര്‍മാന്‍ മൊയ്തു തൈര,ജനറല്‍ കണ്‍വീനര്‍ ശരീഫ് കുന്നാറ,മണിമോഹന്‍,ശ്രിജിത് എന്‍സി,ശരീഫ് മഠത്തില്‍,അബു മാഹിനബാദ്,ജമാല്‍ മുനമ്പം,അന്‍സാരി മീത്തല്‍,ശാഫി കൊക്കടം,സിദ്ധീഖ് മങ്ങാടന്‍,കലന്തര്‍ തോട്ടുമ്പായി,സാദിഖ് ആലംപാടി,ഹൈദര്‍ കുന്നാറ,ഗഫൂര്‍ ടിഡി,അബ്ദുല്ല തൊട്ടുമ്പായി,നജീബ് പള്ളത്തുങ്കാല്‍ സംബന്ധിച്ചു.

Scroll to Top