തിരംഗ യാത്ര സംഘടിപ്പിച്ചു.

ബിജെപി കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരംഗയാത്രാ സംഘടിപ്പിച്ചു. കറന്തക്കാട് മുതല്‍ പുലിക്കുന്ന് ലെ. കേണല്‍ മുഹമ്മദ് ഹാഷിം യുദ്ധ സ്മാരകത്തിലേക്ക് നടന്ന തിരംഗ യാത്രയില്‍ നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു.

ബ്രിട്ടീഷുകാര്‍ ബംഗാളിനെ വിഭജിക്കാന്‍ നോക്കിയപ്പോള്‍ അതിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി വന്ദേമാതരം ആലപിച്ച് പ്രതിരോധം തീര്‍ത്തു. ജനങ്ങളെ വിഭജിക്കുന്നുവെന്ന് പറഞ്ഞ് ഐക്യത്തിന്റെയും കരുത്തിന്റെയും പ്രതീകമായ വന്ദേമാതരത്തെ ആലപിക്കില്ലെന്ന് പറയുന്ന വിദ്യാഭ്യാസ മന്ത്രി തീവ്രവാദികളുടെ ജിഹ്വയായി മാറിയെന്ന് പി. ആര്‍. സുനില്‍ പറഞ്ഞു.

ലെ. കേണല്‍ മുഹമ്മദ് ഹാഷിം സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടന്നു.

മണ്ഡലം പ്രസിഡന്റ് ഗുരുപ്രസാദ് പ്രഭു അദ്ധ്യക്ഷത വഹിച്ചു

ജില്ലാ വൈസ് പ്രസിഡന്റ് പി. രമേശ്, മണ്ഡലം വൈസ് പ്രസിഡന്റ് അരുണ്‍ കുമാര്‍ ഷെട്ടി, സെക്രട്ടറി ദിവ്യ, പുരുഷോത്തമന്‍, ശ്രീധര , പ്രസന്ന കാരന്ത്, വരപ്രസാദ് കോട്ടക്കണി, ജന പ്രതിനിധികളായ ശാരദ, ശ്രുതി, ഗണേഷ് മീപ്പുഗുരി, രാമകൃഷ്ണ ഹൊള്ള, രേഷ്മ, മാധവ, ചന്ദ്രശേഖര്‍, അനില്‍കുമാര്‍, നവനീത് റൈ എന്നിവര്‍ സംസാരിച്ചു.

Scroll to Top