മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; കിളിമാനൂരില്‍ യുവാവ് പിടിയില്‍

തിരുവനന്തപുരം: കിളിമാനൂരില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ ഒളിപ്പിച്ച 3 ഗ്രാം MDMA യുമായി യുവാവ് പിടിയില്‍. കിളിമാനൂര്‍ പൊരുന്തമണ്‍ സ്വദേശി അബിന്‍. പി. ആര്‍ (21)നെ ആണ് ഡാന്‍സാഫ് സംഘവും കിളിമാനൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഓപ്പറേഷന്‍ തുഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്.

കിളിമാനൂരിലും പരിസര പ്രദേശങ്ങളിലും ലഹരി വസ്തുക്കള്‍ വില്പന നടക്കുന്നതായി റൂറല്‍ എസ് പി പ്രശാന്തന്‍കാണി ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പൊരുന്തമണ്‍ ഭാഗത്ത് പട്രോള്‍ നടത്തുന്നതിനിടെ സംശയം തോന്നിയ ബൈക്ക് തടഞ്ഞു നിര്‍ത്തി യുവാവിനെ പരിശോധിച്ചപ്പോള്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നും ലഭിച്ച ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ MDMA ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിന്നു

ബാംഗ്ലൂരിനിന്നും MDMA വില്പനയ്ക്കായി എത്തിച്ചതാണെന്ന് ചോദ്യം ചെയ്യലില്‍ യുവാവ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കിളിമാനൂര്‍ Cl നിസാര്‍, SI ഓസ്റ്റിന്‍, ഡാന്‍സാഫ് SI മാരായ F.ഫയാസ് B. ദിലീപ്, ASI ദിനോര്‍, CPO ലിജു, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Scroll to Top