ലോക ഭിന്നശേഷി ദിനം ഡിസംബര്‍ 3പ്രചരണാര്‍ത്ഥംസൈക്കിള്‍ റാലി സംഘടിപ്പിച്ചു


തൃക്കരിപ്പൂര്‍ : സാമൂഹ്യ പുരോഗതിക്കായ് ഭിന്നശേഷി സൗഹൃദ സമൂഹത്തെ വളര്‍ത്തിയെടുക്കുക എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചു ഡിസംബര്‍ 3 ന് ജി.എല്‍ പി എസ് കൂലേരിയില്‍ നടക്കുന്ന ജില്ലാ തല ഭിന്നശേഷി ദിനത്തിന്റെ പ്രചരണാര്‍ത്ഥം സൈക്കിള്‍ റാലി സംഘടിപ്പിച്ചു പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത മാന്ത്രികനും ഭിന്നശേഷി കലാകാരനുമായ ഉമേഷ് ചെറുവത്തൂര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങിന്‍ ബ്ലോക്ക് പോഗ്രാം കോര്‍ഡിനേറ്റര്‍ സുബ്രഹ്‌മണ്യന്‍ വി.വി സ്വാഗതം പറഞ്ഞു. ചെറുവത്തൂര്‍ ബി.ആര്‍.സി ട്രെയിനര്‍ പി. രാജഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂര്‍ ഗവ: വൊക്കേഷന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രധാന അധ്യാപിക, ബൈജ.ഇ.കെ, കൂലേരി ഗവ: എല്‍.പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ അശോകന്‍ എം. സെന്റ് പോള്‍സ് സ്‌കൂള്‍ അധ്യാപകന്‍ നവീന്‍ നാരായണന്‍, ട്രെയിനര്‍ സതീശന്‍ യു.സ്റ്റാഫ് സെക്രട്ടറി സനൂപ് എം, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സെന്റ് പോള്‍സ് യു.പി. സ്‌കൂള്‍ തൃക്കരിപ്പൂര്‍, തൃക്കരിപ്പൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്റെറി സ്‌കൂള്‍ എന്നിവിടങ്ങളിലെ കുട്ടികളാണ് സൈക്കിള്‍ റാലിയില്‍ പങ്കെടുത്തത്. പരിപാടിക്ക് സ്‌പെഷ്യല്‍ എഡ്യംക്കേറ്റര്‍ന്മാര്‍, ബി.ആര്‍ സി യിലെ സി. ആര്‍. സി കോ ഓഡിനേറ്റര്‍മാര്‍, സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Scroll to Top