മഞ്ചേശ്വരം :ലോക ഭിന്നശേഷി വാരാചരണത്തിന്റെയും ദിനാചരണത്തിന്റെയും പ്രചരണ ഭാഗമായി വിളംമ്പര ജാഥ സംഘടിപ്പിച്ചു
സമഗ്ര ശിക്ഷ കേരള ബി ആര്‍ സി മഞ്ചേശ്വരത്തിന്റെ നേതൃത്വത്തില്‍ വിളമ്പരജാഥ നടന്നു പരിപാടിയുടെ ഉദ്ഘാടനം മഞ്ചേശ്വരം ബി പി സി ശ്രീ മതി സുമാദേവി നിര്‍വഹിച്ചു എസ് എസ് ബി എ യു പി എസ് ഐല സ്‌കൂളിലെ കുട്ടികളുടെ ബാന്‍ഡ് മേളത്തോടെ ആണ് വിളംമ്പര ജാഥ ആരംഭിച്ചത് 80ഓളം കുട്ടികളും അധ്യാപകരും പരിപാടി യില്‍ പങ്കെടുത്തു എസ് എസ് ബി എ യു പി എസ് ഐല സ്‌കൂളിലെ ദേവി പ്രസാദ് മാഷ് ബാന്‍ഡ് മേളത്തിന് നേതൃത്വം നല്‍കി .മംഗല്പാടി പഞ്ചായത്ത് പരിസരത്ത് നിന്നും ആരംഭിച്ച ജാഥ എസ് എസ് ബി എ യു പി എസ് സ്‌കൂളില്‍ അവസാനിച്ചു. വിളംബരം ജാഥക് ശേഷം സ്‌കൂളില്‍ സ്‌പെഷ്യല്‍ അസംബ്ലിയും സംഘടിപ്പിച്ചു ഐല സ്‌കൂളിലെ എഛ് എം ആയ ശ്രീമതി ജലജക്ഷി ടീച്ചര്‍ നേതൃത്വം നല്‍കി. സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍സ്മാരായ ബിന്ധ്യ എന്‍, ഭവ്യ ബി എസ്, അനിതവേഗസ്, റീമ എം, ക്ലസ്റ്റര്‍കോഡിനേറ്റേഴ്സ് ആയ മോഹിനി ഭട്ട്,വിദ്യ ജി, ചന്ദ്രിക കെ, നാരായണ രാജ്, തിലക ഷെട്ടി, ശ്യാമള എം സ്‌കൂളിലെ അധ്യാപകര്‍ ആയ നിഷിദ് എം, ഭവ്യ എം എന്നിവരും പങ്കെടുത്തു ദേവിപ്രാസാദ് മാഷ് പരിപാടിക്ക് നന്ദി പറഞ്ഞു
ഡിസംബര്‍ 3 ലോക ഭിന്നശേഷി ദിനം പ്രചരണാര്‍ത്ഥം വിളംമ്പര ജാഥ നടത്തി




