ഐഡന്റികാര്‍ഡും മറ്റും തരപ്പെടുത്തി തരാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് ഫ്‌ലാറ്റില്‍ എത്തിച്ച് അതിജീവിതയെ 3 പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത കേസില്‍ പിടികിട്ടാപുള്ളിയ രണ്ടാം പ്രതി ചെമ്മനാട് സ്വദേശി അബ്ദുള്‍ ഷഹില്‍ (38) എന്നയാളെ വിദ്യാനഗര്‍ പോലീസ് ലക്നൗവില്‍ വെച്ച് പിടികൂടി. 2014 ലിലാണ് ആലംപാടിയിലെ ഫ്‌ലാറ്റില്‍ വെച്ച് കേസിന് ആസ്പദമായ സംഭവം. 309 /14 ആയി വിദ്യാനഗര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചെമ്മനാട് ദേളി സ്വദേശി ഷമീര്‍ പി എം ആണ് ഒന്നാംപ്രതി, മുട്ടത്തൊടി ആലംപാടി സ്വദേശി ഷമീര്‍ എന്‍ എ മൂന്നാം പ്രതിയുമാണ് ഇവരെ കോടതി വെറുതെ വിട്ടിരുന്നു.
കാസറഗോഡ് എഎസ്പി ഡോ. നന്ദഗോപന്‍ എം IPS ന്റെ നിര്‍ദ്ദേശപ്രകാരം വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ ഷൈന്‍ .കെ പി യുടെ നേതൃത്വത്തില്‍ വിദ്യാനഗര്‍ സബ് ഇന്‍സ്പെക്ടര്‍ സഫ്വാന്‍ CPO പ്രജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്




