Home Kasaragod മാതൃകാപദ്ധതിയുമായി ബഹ്‌റൈന്‍ – മൊഗ്രാല്‍പുത്തൂര്‍ സംയുക്ത ജമാഅത്ത്,സഹായ ഉപകരണങ്ങള്‍കൈമാറി.

മാതൃകാപദ്ധതിയുമായി ബഹ്‌റൈന്‍ – മൊഗ്രാല്‍പുത്തൂര്‍ സംയുക്ത ജമാഅത്ത്,സഹായ ഉപകരണങ്ങള്‍കൈമാറി.

by KCN CHANNEL
0 comment


മൊഗ്രാല്‍ പുത്തൂര്‍: ബഹ്‌റൈന്‍ മൊഗ്രാല്‍ പുത്തൂര്‍ സംയുക്ത ജമാഅത്ത് കമ്മിറ്റി 6 ജമാഅത്തുകള്‍ക്ക് സഹായ ഉപകരണങ്ങള്‍ കൈമാറി. ആറ് വീല്‍ ചെയറുകളും വാക്കറുമാണ് നല്‍കിയത്.സലാം വാഫി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
അലി പടിഞ്ഞാര്‍ സ്വാഗതം പറഞ്ഞു
ബി എ അബ്ദുല്‍ റഹ്‌മാന്‍ ഹാജി. ബള്ളൂര്‍.( കോര്‍ഡിനേഷന്‍ കമ്മിറ്റി. ജനറല്‍ സെക്രട്ടറി ) അധ്യക്ഷത വഹിച്ചു.
സി എച്ച് ഇസ്മായില്‍ ഹാജി. ( കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ) ഉല്‍ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം നൗഫല്‍ പുത്തൂര്‍,
മാഹിന്‍ കുന്നില്‍ ‘ (സാമൂഹിക പ്രവത്തകന്‍ ) ,സി പി ഷംസു, പി ബി എ സമദ് ഹാജി, ഷാഫി പഞ്ചം, വിവിധ ജമാഅത്ത് ഭാരവാഹികള്‍, നാട്ടിലെയും ബഹ്‌റൈനിലെയും നിലവിലുള്ളതും പഴയകാല നേതാക്കള്‍, പ്രവര്‍ത്തകര്‍ സംബന്ധിച്ചു.
.മൊഗ്രാല്‍ പുത്തൂര്‍ ടൗണ്‍ ജമാഅത്
. കുന്നില്‍ ബദര്‍ ജമാഅത്ത്
ബള്ളൂര്‍ ജമാഅത്ത് ,
കോട്ടക്കുന്ന് ജമാഅത്ത്,
മജല്‍ ജമാഅത്ത് ,
കമ്പാര്‍ ജമാഅത്
എന്നിവിടങ്ങളിലേക്കാണ് സഹായ ഉപകരണങ്ങള്‍ സമ്മാനിച്ചത്.

You may also like

Leave a Comment