Home Kasaragod ചെര്‍ക്കളം അബ്ദുള്ള മഞ്ചേശ്വരത്തിന്റെ ഭൂമികയില്‍ മതെതര മൂല്യങ്ങള്‍ ദൃഡതയോടെ കൊണ്ട് നടന്ന നേതാവ്: രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി :

ചെര്‍ക്കളം അബ്ദുള്ള മഞ്ചേശ്വരത്തിന്റെ ഭൂമികയില്‍ മതെതര മൂല്യങ്ങള്‍ ദൃഡതയോടെ കൊണ്ട് നടന്ന നേതാവ്: രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി :

by KCN CHANNEL
0 comment

:കുമ്പള : മതമൂല്യങ്ങളും മനുഷ്യ സ്‌നേഹവും ഉയര്‍ത്തി പിടിച്ച് തുളുനാടിന്റെ മണ്ണില്‍ ജനപ്രതിനിധി എന്ന നിലയിലും പൊതു പ്രവര്‍ത്തകനെന്ന നിലയിലും നിറഞ്ഞ് നിന്ന ജന നേതാവായിരുന്നു മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ളയെന്നും വര്‍ത്തമാന കാലത്ത് ഏറെ പ്രശക്തമാണ് ഇത്തരം വിഷയങ്ങള്‍ എന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി അഭിപ്രായപ്പെട്ടു
ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി ചെര്‍ക്കളം അബ്ദുള്ള തുളു നാടിന്റെ ഇതിഹാസ പുരുഷന്‍ എന്ന സീര്‍ഷകത്തില്‍ കുമ്പളയില്‍ സംഘടിപ്പിച്ച പതിനാറാമത് റംസാന്‍ റിലീഫും, സംഗമവും സമൂഹ ഇഫ്ത്താര്‍ സ്‌നേഹ വിരുന്നും ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
കേരളത്തിന്റെ വടക്കെ അറ്റമായ മഞ്ചേശ്വരത്തിന്റെ സുസ്തിര വികസനത്തിനു ചെര്‍ക്കളത്തിന്റെ നിശ്ചയ ദാര്‍ഡ്യം അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടു റംസാന്‍ റിലീഫ് ജില്ല മുസ്ലിം ലീഗ് പ്രസിഡണ്ടും സംഘടന മുഖ്യ രക്ഷാധികാരിയുമായ കല്ലട്ര മാഹിന്‍ ഹാജി കുമ്പോല്‍ സയ്യിദ് കെ എസ് ശമീം തങ്ങള്‍ക്ക് കൈമാറി ഉത്ഘാടനം നിര്‍വഹിച്ചു എ കെ ആരിഫ് അധ്യക്ഷത വഹിച്ചു സംഘടന ജനറല്‍ കണ്‍വീനറും കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ അഷ്‌റഫ് കര്‍ള സ്വാഗതം പറഞ്ഞു
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അബി തര്‍ജമയില്‍ എ ഗ്രേഡ് നേടിയ നഫീസ അല്‍ബിഷ ബിന്‍ത് അബൂ ബദ്രിയ നഗര്‍, ജില്ല ഐ ലീഗ് ഫുട്‌ബോളിലെ മികച്ച താരം മുഹമ്മദ് റഫീഖ് അന്‍സാര്‍ അംഗഡിമുഗര്‍ എന്നിവരെ അനുമോദിച്ചു നൂറില്‍പരം അഥിതികള്‍ സംബന്ധിച്ച ഇഫ്ത്താര്‍ സ്‌നേഹ വിരുന്നില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അസീസ് മരിക്കെ, കെ മഞ്ചുനാഥ ആള്‍വ, സി എ സുബൈര്‍, സുകുമാര കുതിരപ്പാടി,അഹ്‌മദാലി കുമ്പള, രവി പൂജാരി , യൂസുഫ് ഉളുവാര്‍ ജനപ്രതിനിധികളായ യുപി താഹിറ യൂസുഫ്, നാസര്‍ മൊഗ്രാല്‍, ജമീല സിദ്ധിക്, സബൂറ എം , ബി എ റഹ്‌മാന്‍ ആരിക്കാടി, ഹനീഫ് പാറ സാമൂഹിക സാംസ്‌കാരിക വ്യവസായ പ്രമുഖരായ ടി പി രന്‍ജിത്ത്, രാജീവന്‍.ബാബു ടീ വീ രതീഷ്.ഗഫൂര്‍ എരിയാല്‍,നാസര്‍ ചെര്‍ക്കളം.ഇബ്രാഹിം മുണ്ട്യത്തട്ക്ക , കലീല്‍ മാസ്റ്റര്‍,കബീര്‍ ചെര്‍ക്കളം.കയ്യും മാന്യ,സെഡ് എ മൊഗ്രാല്‍, സത്താര്‍ ആരിക്കാടി, തുടങ്ങിയവര്‍ സംബന്ധിച്ചു

You may also like

Leave a Comment