Home Kerala ഉല്‍സവത്തിനിടെ ആള്‍കൂട്ടത്തിലേക്ക് പൂത്തിരിയും പടക്കവും തെറിച്ച് വീണു, കൊയിലാണ്ടിയില്‍ വെടിക്കെട്ട് നിര്‍ത്തിച്ചു

ഉല്‍സവത്തിനിടെ ആള്‍കൂട്ടത്തിലേക്ക് പൂത്തിരിയും പടക്കവും തെറിച്ച് വീണു, കൊയിലാണ്ടിയില്‍ വെടിക്കെട്ട് നിര്‍ത്തിച്ചു

by KCN CHANNEL
0 comment

കോഴിക്കോട്: കൊയിലാണ്ടി ക്ഷേത്രോല്‍സവത്തിനിടെ പൂത്തിരിയും പടക്കവസ്തുക്കളും ആള്‍ക്കൂട്ടത്തിലേക്ക് തെറിച്ചു വീണ് രണ്ട് പേര്‍ക്ക് പരിക്ക്. ഇതിന് പിന്നാലെ നടക്കേണ്ടിയിരുന്ന വമ്പിച്ച വെടിക്കെട്ട് പൊലീസ് ഇടപെട്ട് നിര്‍ത്തിവയ്പ്പിച്ചു. മുച്ചുകുന്ന് കോട്ട കോവിലകം ക്ഷേത്രമഹോല്‍സവത്തിനിടെ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.
വെടിക്കെട്ടിന് മുന്നോടിയായി പൂത്തിരി കത്തിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉത്സവത്തിന്റെ അവസാന ദിവസമായിരുന്നു ഇന്നലെ. ഇന്ന് പുലര്‍ച്ചെ വലിയ വെടിക്കെട്ടായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ പൂത്തിരി കത്തിതെറിച്ച് അപകടമുണ്ടായതോടെ പൊലീസ് ഇടപെട്ട് വെടിക്കെട്ട് നിര്‍ത്തി വെക്കുകയായിരുന്നു.

You may also like

Leave a Comment