നാടിന്റെ വികസനത്തിനായി ശുചിമുറികളും കെട്ടിടങ്ങളും ഉണ്ടാക്കിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും അത് വൃത്തിയോടെ പരിപാലിക്കാന്‍ ഓരോ പൗരനും കടമയുണ്ടെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി പറഞ്ഞു. കുമ്പള ഗ്രാമപഞ്ചായത്തിന്റെ ‘ടേക് എ ബ്രേക്ക് ‘കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതാണ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രവര്‍ത്തനം. ഹരിത കര്‍മ്മ സേനയുടെ വീട്ടുസാധനങ്ങള്‍ വാടകയ്ക്ക് വിതരണം ചെയ്യുന്ന സംരംഭവും ട്രോളി വിതരണവും മന്ത്രി കെ.എം ഷാജി ഉദ്ഘാടനം ചെയ്തു. നാടിനെ ശുചിയായി വയ്ക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന ഹരിത കര്‍മ്മ സേന പവിത്രമായ കര്‍മ്മമാണ് ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.
എ.കെ.എം അഷറഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായിരുന്നു. നഗരങ്ങളിലെ വികസനം ഗ്രാമങ്ങളിലും നടപ്പാക്കിയാല്‍ മാത്രമേ യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിക്കുകയുള്ളൂ എന്ന ഗാന്ധിവചനം ഓര്‍ക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി അബ്ദുള്‍ ഖാദര്‍ മന്ത്രി കെ.എം ഷാജിക്ക് മൊമെന്റോ നല്‍കി ആദരിച്ചു.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.ബല്‍ക്കീസ്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സേയ്ഫുള്ള തങ്ങള്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അസീസ് കളത്തൂര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഷ്‌റഫ് കര്‍ളെ, കുമ്പള ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.കെ ആരിഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.പി ഖാലിദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇനാസ് ഫവാസ് കോഹിനൂര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മാരായ പൃഥ്വിരാജ് ജഗന്നാഥ ഷെട്ടി, പി.എം നസീമ കൊടിയമ്മ, കുമ്പള ഗ്രാമപഞ്ചായത്ത് പഴയ പ്രസിഡന്റ് താഹിറ യൂസഫ്, കുമ്പള ഗ്രാമപഞ്ചായത്ത് മെമ്പര്‍ മാരായ മഞ്ജുനാഥ ആല്‍വ, ജി.എം കൗസര്‍, ഫാത്തിമത്ത് സൗര, കെ.അമിത, നാഫിയ ഹുസൈന്‍, സുകേഷ് ഭണ്ഡാരി, കെ.അബ്ബാസ്, സാബുറ മൊയ്തു, കെ.അജിത് കുമാര്‍, ശാരദ, ഫസല്‍, ജമീല, ടി.എ ഐഷ, ഹമീദ്, കെ.എം നസീറ, കെ.സ്നേഹ, ഐഷത്ത് റിസ്വാന, കാഞ്ചാര, രമേശ് ഭട്ട്, കുമ്പള ഗ്രാമപഞ്ചായത്ത് പ്ലാനിങ് കമ്മിറ്റി വൈസ് ചെയര്‍പേഴ്സണ്‍ ബി.എന്‍ മുഹമ്മദ് അലി, എല്‍.എസ്.ജി.ഡി ജെ.ഡി കെ.വി ഹരിദാസ്, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എം.അബ്ബാസ്, രവി പൂജാരി, സി.എ സുബൈര്‍, സുജിത്ത് റായ്, നാരായണന്‍ കുമ്പള, അഹമ്മദ് അലി എന്നിവര്‍ പങ്കെടുത്തു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി അബ്ദുള്‍ ഖാദര്‍ സ്വാഗതവും കെ.സിദ്ധാര്‍ത്ഥ് നന്ദിയും പറഞ്ഞു.
മൂന്ന് ലേഡീസ് ടോയ്ലറ്റുകള്‍, മൂന്ന് ജെന്റ്സ് ടോയ്ലറ്റുകള്‍, ഒരു ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ്,ഒരു കഫെറ്റീരിയ, സ്ത്രീകള്‍ക്ക് മുലയൂട്ടുന്നതിനുള്ള മുറി എന്നിവയോട് കൂടി കുമ്പള ഗ്രാമപഞ്ചായത്തിന്റെ 2024 -25 വാര്‍ഷിക പദ്ധതിയില്‍ പെടുത്തി നിര്‍മ്മിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടം പൊതുജനങ്ങള്‍ക്കും ദൂരയാത്രികര്‍ ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്നതാണ്




