Home Kerala സ്വര്‍ണവില കുറഞ്ഞു

സ്വര്‍ണവില കുറഞ്ഞു

by KCN CHANNEL
0 comment

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ആശ്വാസം. വാരാന്ത്യ ദിവസങ്ങളില്‍ ഒരേ വിലയില്‍ തുടര്‍ന്ന വിപണിയില്‍ ഇന്ന് 80 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. മാര്‍ച്ച് 14ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. പവന് 80 രൂപയുടെ നേരിയ കുറവ് രേഖപ്പെടുത്തിയതോടെ 65,680 രൂപയാണ് ഇന്ന് ഒരു പവന്റെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 8210 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇപ്പോഴും 8200 രൂപയുടെ മുകളിലാണ് വില എന്നതും ശ്രദ്ധേയമാണ്.
അതേസമയം വെള്ളി വിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 111.90 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നല്‍കേണ്ടത്. 1,11,900 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

You may also like

Leave a Comment