തൃക്കരിപ്പൂര്‍: ചൂരിക്കാടന്‍ കൃഷ്ണന്‍നായര്‍ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
രാവിലെ നടന്ന ചടങ്ങില്‍ മുതിര്‍ന്ന കര്‍ഷകനും വയോജനവേദി പ്രവര്‍ത്തകനുമായ പി. രാജന്‍ ദേശീയപതാക ഉയര്‍ത്തി. ഗ്രന്ഥശാലാ പ്രസിഡന്റ് ടി. തമ്പാന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം സി. സന്തോഷ്‌കുമാര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.
തുടര്‍ന്ന് ഗ്രന്ഥശാലാ പരിസരത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ചടങ്ങില്‍ വയോജനവേദി അംഗം യു.കെ. രാഘവന്‍, യുവജനവേദി കണ്‍വീനര്‍ ബിനേഷ് വിത്തന്‍, സന്ദീപ് പി. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഗ്രന്ഥശാലാ സെക്രട്ടറി പി. രാജഗോപാലന്‍ സ്വാഗതവും ലൈബ്രേറിയന്‍ നന്ദന പി.കെ. നന്ദിയും രേഖപ്പെടുത്തി.
രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു




