അലൈന്‍സ് ക്ലബ് ഇന്റര്‍നാഷണലും പ്രസ്റ്റീജ് സെന്റര്‍ കൂട്ടായ്മയും സംയുക്തമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.


കാസര്‍ഗോഡ് അലൈന്‍സ് ക്ലബ് ഇന്റര്‍നാഷണലും കാസര്‍കോട് പ്രസ്റ്റീജ് സെന്റര്‍ കൂട്ടായ്മയും ചേര്‍ന്ന്പ്രസ്റ്റീജ് സെന്റെറില്‍ വെച്ച് നടത്തിയ ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് സമീര്‍ ആമസോണിക്‌സ് പതാക ഉയര്‍ത്തി. വൈസ് പ്രസിഡന്റ് നൗഷാദ് ബായിക്കര അധ്യക്ഷതവഹിച്ചു. പി ആര്‍ ഒ സിറാജ് മുജാഹിദീന്‍ സ്വാഗതം പറഞ്ഞു. മധുര പലഹാരം നല്‍കിയും പാട്ടുപാടിയുമാണ് പരിപാടി ആഘോഷിച്ചത്. ഷംസീര്‍ ആമസോണിക്‌സ്. ചോപ്പല്‍ സിംഗ്. ഭഗത് സിംഗ് ജഗത് സിംഗ്. ഉണ്ണി കല്പക. അഷ്‌റഫ് പണ്ടം ജ്യൂസ് തുടങ്ങിയവരുംപ്രസ്റ്റീജ് സെന്റര്‍ കച്ചവടക്കാരും ക്ലബ്ബ് ഭാരവാഹികളും എം ആര്‍ എസ് ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു.

Scroll to Top