ഉത്തരാഖണ്ഡ് ചാമോലിയിലെ തുരങ്ക ദുരന്തം; ഒരു തൊഴിലാളി കൂടി മരിച്ചു, ആകെ മരണം 8 ആയി

ഉത്തരാഖണ്ഡിലെ ചമോലിയിലുണ്ടായ തുരങ്കം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ ദുരന്തത്തില്‍ മരണസംഖ്യ എട്ടായി. അപകടത്തില്‍ കാണാതായ രണ്ടുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. സ്ഥലത്തെ പ്രതികൂലമായ കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. എന്നാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താനാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി നിര്‍ദേശം നല്‍കിയിട്ടുള്ളത്.

വ്യാഴാഴ്ചയാണ് ഉത്തരാഖണ്ഡ് ചാമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം ഉണ്ടായത്. മായാപൂരിലെ (പിപാല്‍ക്കോട്ടി) THDC പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണത്തിലിരുന്ന തുരങ്കത്തിലേക്ക് അവശിഷ്ടങ്ങളും വെള്ളവും ഇരച്ചുകയറിയതിനെത്തുടര്‍ന്ന് തൊഴിലാളികളടക്കം കുടുങ്ങി. അവശിഷ്ടങ്ങളും വെള്ളവും തുരങ്കത്തിലേക്ക് പ്രവേശിക്കുമ്പോള്‍ 18 മുതല്‍ 19 വരെ തൊഴിലാളികള്‍ ഉള്ളിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.അതില്‍ 16 ഓളം തൊഴിലാളികളെ ഉടന്‍ തന്നെ രക്ഷിക്കാനായി സാധിച്ചു. ടിഎച്ച്ഡിസി (THDC)-യുടെ ജലവൈദ്യുത പദ്ധതിക്കായി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന തുരങ്കമാണിത്.

Scroll to Top