കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

.

നായന്‍മാര്‍മൂല അംഗന്‍വാടി അങ്കണത്തില്‍ ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് വസന്തന്‍ അജക്കോട് പതാക ഉയര്‍ത്തി

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. നായന്‍മാര്‍മൂല അംഗന്‍വാടി അങ്കണത്തില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നു. വാര്‍ഡ് മെമ്പറും ചെങ്കള പഞ്ചായത്ത് പ്രസിഡണ്ടുമായ വസന്തന്‍ അജക്കോട് പതാക ഉയര്‍ത്തി. കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് റാഷിദ് പെരുമ്പള സ്വാഗതം പറഞ്ഞു.

മെമ്പര്‍ഷിപ്പ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അമീന്‍ നായന്‍മാര്‍മൂല, ക്ലബ്ബ് വൈസ് പ്രസിഡണ്ട് ലത്തീഫ് ചായ് കഥ, മറ്റ് ക്ലബ്ബ് അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് എം. അബ്ദുല്‍ ലത്തീഫ്,
വാര്‍ഡ് മുസ്ലിം ലീഗ് സെക്രട്ടറി എന്‍.എ താഹിര്‍, നാസ്‌ക് ക്ലബ്ബ് ട്രഷറര്‍ സാബിത്ത്, റിസ്വിന്‍ സി.എച്ച്, കരീം നായന്മാര്‍മൂല, അഷറഫ് എന്‍. എ, വിചിത്ര,കീര്‍ത്തന,ശോഭ ടീച്ചര്‍, അതിക,ഐ.സി.ഡി.എസ്
സൂപ്പര്‍വൈസര്‍മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു.

കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി കൃഷ്ണനുണ്ണി നന്ദി പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി, അംഗന്‍വാടി കുട്ടികള്‍ക്ക് കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് പായസ വിതരണവും നടത്തി. എല്ലാ കുട്ടികള്‍ക്കും സ്വാതന്ത്ര്യദിന സമ്മാനവും നല്‍കി.സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി, നായന്‍മാര്‍ മൂല അംഗന്‍വാടിയും പരിസരവും വര്‍ണാഭമായി അലങ്കരിക്കുകയും ചെയ്തിരുന്നു.കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി കുട്ടികള്‍ക്കും, അംഗന്‍വാടി പ്രവര്‍ത്തകള്‍ക്കും മനോഹരമായ അനുഭവമായി മാറി.

Scroll to Top