കാസറഗോഡ്: ആപിസ് ഇന്‍സ്സിറ്റിയൂട്ട് ഓഫ് പാരാമെഡിക്കല്‍ കോളേജില്‍ 80-ാം സ്വാതന്ത്ര്യദിനം ദേശഭക്തിയും ആവേശവും നിറഞ്ഞ അന്തരീക്ഷത്തില്‍ ആഘോഷിച്ചു.
മിസിസ് ആയിഷ ഹഫീസ സ്വാഗതം ആശംസിച്ചു. കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ കെ. പി. വി. രാജീവന്‍ ദേശീയപതാക ഉയര്‍ത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയും ചെയ്തു.
കോളേജ് പ്രിന്‍സിപ്പല്‍ ഫാത്തിമത്ത് സൗജന പി. കെ. അധ്യക്ഷത വഹിച്ചു. രണ്ടാം വര്‍ഷ റേഡിയോളജി വിദ്യാര്‍ത്ഥിയായ ഇബ്രാഹിം അമര്‍ വിദ്യാര്‍ത്ഥി പ്രതിനിധിയായി സ്വാതന്ത്ര്യദിന സന്ദേശം അവതരിപ്പിച്ചു.
രണ്ടാം വര്‍ഷ റേഡിയോളജി വിദ്യാര്‍ത്ഥികളായ ആയിഷ മിന്നത്ത്, തഷീല, തസീന്‍ ബാനു, ഫാത്തിമ റിഫ എന്നിവര്‍ അവതരിപ്പിച്ച ദേശഭക്തിഗാനം ആഘോഷത്തിന് മാറ്റുകൂട്ടി.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ചെയര്‍മാന്‍ കെ. പി. അബൂയാസര്‍ വിതരണം ചെയ്തു.
മിസ് ആയിഷ സബ്‌ന നന്ദി രേഖപ്പെടുത്തി.




