ചൗക്കി കുന്നില്‍ : മൊഗ്രാല്‍ പുത്തൂരിലെ കലാ കായിക ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ സജീവ സാന്നിധ്യമായ ചൗക്കി കുന്നില്‍ ഗ്രീന്‍ സ്റ്റാര്‍ 25 ആം വാര്‍ഷിക നിറവില്‍ , വാര്‍ഷിക പരിപാടിയുടെ ഭാഗമായി നിരവധി പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു , സെപ്റ്റംബറില്‍ 25 ആം വാര്‍ഷികത്തിന്റെ ഉദ്ഘാടനവും ജില്ലാതല ദഫ് മത്സരവും സംഘടിപ്പിക്കും, ലോഗോ പ്രകാശനം മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എ അബ്ദുല്ല കുഞ്ഞി നിര്‍വഹിച്ചു, ക്ലബ്ബ് പ്രസിഡണ്ട് നജീബ് കുന്നില്‍ ജനറല്‍ സെക്രട്ടറി മൂസാ ബാസിത്ത്, യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി അല്‍ത്താഫ് ചൗക്കി, ഗ്രീന്‍സ്റ്റാര്‍ ട്രഷറര്‍ നവാസ് കസ്സു, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹബീബ് മൂപ്പ, ആത്തിഫ്, നിസാം മജല്‍ സംബന്ധിച്ചു
സില്‍വര്‍ ജൂബിലിആഘോഷ നിറവില്‍ ചൗക്കി കുന്നില്‍ ഗ്രീന്‍സ്റ്റാര്‍




