40
കാസറകോട് : ജെ.സി.ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ടി.എ ഷാഫി മുഖ്യാതിഥിയായിരുന്നു. ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് ജി.വി. മിഥുന്‍ അധ്യഷത വഹിച്ചു. ജെ.സി.ഐ സോണ്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് ജബ്രൂദ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. പ്രോഗ്രാം ഡയറക്ടര്‍ സാദ്ദിഖ് മാസ്റ്റര്‍ സ്വാഗതവും സെക്രട്ടറി മുഹമ്മദ് മഖ്‌സൂസ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ വെച്ച് റിപ്ലബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി.
വിവിധ തുറകളില്‍ നിന്നും നിരവധി പേര്‍ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു.