45
തൃക്കരിപ്പൂര്‍: പ്രമുഖ പണ്ഢിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റുമായിരുന്ന പരേതനായ എം.എ.അബ്ദുള്‍ ഖാദര്‍ മുസ്ലിയാരുടെ പത്‌നി ടി.ഖദീജ ഹജ്ജുമ്മ കൈക്കോട്ട് കടവിലെ വസതിയില്‍ നിര്യാതയായി.
മക്കള്‍: കുഞ്ഞഹമ്മദ്, അബ്ദുള്‍ വഹാബ്, നഫീസ, ബി ഫാത്തിമ, ജുവൈരിയ. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നേതാക്കളും പണ്ഡിതന്മാരും അനുശോചനത്തിനായി വീട്ടിലെത്തി. കാസര്‍ഗോഡ് ജാമിഅ സഅദിയ, തൃക്കരിപ്പൂര്‍ അല്‍ മുജമ്മഉല്‍ ഇസ്ലാമി സ്ഥാപനങ്ങള്‍ അനുശോചനം അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം 4.30 ന് കൈക്കോട്ട് കടവ് ജുമാമസ്ജിദില്‍ ജനാസ നമസ്‌കാര ശേഷം ഉടുമ്പുന്തല ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും.