ഇനി കേരളയല്ല, കേരളം; ‘കേരളം ബില്ലി’ന് രാഷ്ട്രപതി അംഗീകാരം നല്‍കി

ദില്ലി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കി. പാര്‍ലമെന്റിന്റെ ഇരുസഭകളും നേരത്തെ ബില്‍ പാസാക്കിയിരുന്നു. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാകും രേഖപ്പെടുത്തുക. ഇതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഔദ്യോഗിക രേഖകള്‍, മറ്റ് സംവിധാനങ്ങള്‍, സൈന്‍ബോര്‍ഡുകള്‍ എന്നിവയിലെല്ലാം ഘട്ടംഘട്ടമായി പേരുമാറ്റം നടപ്പാക്കും. ഇംഗ്ലീഷ് ഭാഷയില്‍ അടക്കം കേരള എന്നതിന് പകരം കേരളം എന്നായിരിക്കും ഉപയോഗിക്കുക.

Scroll to Top