ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനം ആചരിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടിയുള്ള വിളംബര ഘോഷയാത്രയ്ക്ക് ശേഷം ചെറുവത്തൂര്‍ ഇ.എം .എസ് സ്മാരക ഹാളില്‍ സന്ദീപ് വാര്യര്‍ എം.എല്‍.എ കര്‍ഷക ദിനാഘോഷ പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.നാരായണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മികച്ച കര്‍ഷകരെ പൊന്നാട അണിയിക്കുകയും കവുങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുകയും ചെയ്തു ഹോര്‍ട്ടികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സി.വി ശുഭ പദ്ധതി വിശദീകരിച്ചു. കൃഷി ഓഫീസര്‍ നിമ്യ മോഹന്‍ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സി.ബിന്ദു നന്ദിയും പറഞ്ഞു.
ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന കര്‍ഷക ദിനാചരണം സന്ദീപ് വാര്യര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു




