ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ വിക്രം, ചന്ദ്രോപരിതലത്തില്‍ വിജയകരമായി ഇറങ്ങിയ ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആഘോഷിച്ചു വരികയാണ്. ‘വികസിത ഭാരതത്തിലേക്ക് നവീകരണം, സഹകരണം, ആഗോള ബഹിരാകാശ നേതൃത്വത്തിനായുള്ള അഭിലാഷം’ എന്ന പ്രമേയത്തോടെ 2026 ഓഗസ്റ്റ് 23 ന് മൂന്നാമത്തെ ദേശീയ ബഹിരാകാശ ദിനം [NSpD- 2026) രാജ്യത്തെ വിവിധ ഐ എസ് ആര്‍ ഒ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തില്‍ ആഘോഷിക്കുന്നു. തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് റിസര്‍ച്ച് സെന്റര്‍, ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍, ഐ എസ് ആര്‍ ഒ ഇനേര്‍ഷ്യല്‍ സിസ്റ്റം യൂണിറ്റ് ഇന്ത്യന്‍ ഇനിസ്റ്റിട്യൂട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നിവരുടെ ആഭിമുഖ്യത്തില്‍ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു.
ഓപ്പണ്‍ ഹൗസ് ഈ മാസം 21 ന്
ബഹിരാകാശ പര്യവേഷണങ്ങളിലും സാങ്കേതികവിദ്യയിലും ഇന്ത്യയുടെ കരുത്തിനെ വിഷയമാക്കി കേരളത്തിലുടനീളം പ്രമുഖ ശാസ്ത്രജ്ഞര്‍ നയിക്കുന്ന ശില്‍പ്പശാലകളും ബഹിരാകാശ ശാസ്ത്ര പ്രദര്‍ശനങ്ങളും ഫ്‌ലാഷ്‌മോബുകളും ഉണ്ടായിരിക്കുന്നതാണ്. വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ ലാബുകളും ഫെസിലിറ്റിയും പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ അവസരം നല്‍കുന്ന ‘ഓപ്പണ്‍ ഹൗസ്’ ഈ മാസം 21 ന് നടക്കും. അന്നേ ദിവസം രാവിലെ 11.45 ന് റോക്കറ്റ് വിക്ഷേപണം ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും സൗജന്യ രജിസ്‌ട്രേഷനും https://www.vssc.gov.in//SSC/NSPD26/ സന്ദര്‍ശിക്കുക.




