മണ്ണറിഞ്ഞ് വിത്തെറിഞ്ഞ്, നാടിന് അന്നമൂട്ടുന്ന നമ കര്‍ഷകരുടെ ദിനമായ ചിങ്ങം ഒന്നിന് മംഗല്‍പാടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനാഘോഷവും കര്‍ഷക അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു. ഉപ്പള ടൗണില്‍ നിന്നും ആരംഭിച്ച വര്‍ണ്ണാഭമായ ഘോഷയാത്രയോടെ പരിപാടിക്ക് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. മംഗല്‍പ്പാടിയിലെ മികച്ച 24 കര്‍ഷകരെ കര്‍ഷക ഉപ്പള ഹബ്ബില്‍ വച്ച് നടന്ന ചടങ്ങില്‍ ആദരിച്ചു മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ഗോള്‍ഡന്‍ അബ്ദുല്‍ റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് .മുതിര്‍ന്ന കര്‍ഷക . ബി സുഫല ചന്ദ്ര നായിക്ക് സന്നിഹിതയായി. എ.ടി.എം .എ ഡെപ്യൂട്ടി ഡയറക്ടര്‍ ഷെറിന്‍ മുള്ളര്‍,കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി ആര്‍ജിത എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി. വിവിധ തദ്ദേശ വകുപ്പ് സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.കൃഷി ഓഫീസര്‍ അരുണ പ്രസാദ് സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കെ രാജേഷ് നന്ദിയും പറഞ്ഞു.
മംഗല്‍പാടി ഗ്രാമപഞ്ചായത്തില്‍ കര്‍ഷക ദിനാഘോഷം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു




