മാസപ്പടി കേസില്‍ വീണ്ടും പരിശോധനയുമായി ഇഡി. കോഴിക്കോട് അടക്കം എട്ടിടങ്ങളിലാണ് പരിശോധന നടക്കുന്നത്.
കൊച്ചി: മാസപ്പടി കേസില്‍ വീണ്ടും പരിശോധനയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അടക്കം എട്ടിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഇത് മൂന്നാം തവണയാണ് ഇഡി വ്യാപക പരിശോധന നടത്തുന്നത്. ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാല് അംഗ സംഘമാണ് കോഴിക്കോട് പരിശോധന നടത്തുന്നത്. നന്ദുലാല്‍ എന്ന റിയാസിന്റെ സുഹൃത്തിന്റെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. ഡിടിപിസി കോഓര്‍ഡിനേറ്റര്‍ ആയിരുന്നു നന്ദുലാല്‍. മുഹമ്മദ് റിയാസ് എംഎല്‍എയുടെ അടുത്ത സുഹൃത്താണ്. മാസപ്പടി കേസില്‍ പ്രതികളാക്കപ്പെട്ടിട്ടുള്ളവര്‍ക്ക് ചാര്‍ജ് കൊടുക്കുന്നതിന് മുന്നോടിയായാണ് അവസാനഘട്ട പരിശോധന എന്ന നിലയില്‍ ഇഡി പരിശോധന നടത്തുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ചാണ് കൂടുതല്‍ പരിശോധന നടക്കുന്നത്.
മാസപ്പടി കേസില്‍ വീണ്ടും ഇഡി റെയ്ഡ്; എട്ടിടങ്ങളില്‍ പരിശോധന




