. കാസര്‍കോട് : ഡയാലിസ് രോഗികളുടെ എണ്ണം കാസര്‍കോട് ജില്ലയില്‍ കൂടി വരികയാണ്. സര്‍ക്കാര്‍ ,സ്വകാര്യ ആശുപത്രികളിലെല്ലാം ഡയാലിസ് ബെഡുകള്‍ക്ക് ഒഴിവില്ലാത്ത അവസ്ഥയാണ്.മധുരം തകര്‍ത്ത ജീവിതങ്ങള്‍ക്ക് പലവിധത്തില്‍ താങ്ങും തണലുമാവുകയാണ് സാമൂഹ്യ പ്രവര്‍ത്തകനായ മാഹിന്‍ കുന്നിലും സുഹൃത്തുക്കളും. ഭക്ഷ്യകിറ്റുകള്‍, ഡയാലിസര്‍, മരുന്നുകള്‍, ഡയപ്പര്‍, സഹായ ഉപകരണങ്ങള്‍ തുടങ്ങിയവയൊക്കെ വര്‍ഷങ്ങളായി നല്‍കി വരുന്നു’
10 ലക്ഷത്തിന്റെ മിഷന്‍ നല്‍കുന്നവര്‍, ഒരു ലക്ഷത്തിലധികം ചികിത്സാ സഹായം നല്‍കുന്നവര്‍,
അവരോടൊപ്പം CH സെന്ററിലെ ഡയാലിസ് രോഗികള്‍ക്ക് മുടങ്ങാതെ മധുരം നല്‍കുന്നത് മാഹിന്‍ കുന്നിലും സുഹൃത്തുക്കളുമാണ്.
അവര്‍ ആഘോഷത്തില്‍ സന്തോഷം കണ്ടെത്തുന്നത് ഇങ്ങനെയുള്ള പുണ്യ പ്രവര്‍ത്തിയിലൂടെയാണ്,
മധുരം തകര്‍ത്ത ജീവിതങ്ങള്‍ക്ക് താങ്ങായി മാഹിന്‍ കുന്നിലും സഹപ്രവര്‍ത്തകരും




