കുമ്പള ഗ്രാമപഞ്ചായത്തില്‍ നടന്ന കര്‍ഷക ദിനാചരണം എ.കെ.എം അഷറഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കുമ്പള ഗ്രാമപഞ്ചായത്തിന്റെയും കുമ്പള കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ കര്‍ഷകദിനാഘോഷം കുമ്പള സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ വച്ച് നടന്നു. എ.കെ.എം അഷറഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മികച്ച കര്‍ഷകരെ ആദരിച്ചു. തുടര്‍ന്ന് കിസാന്‍ കാര്‍ഡിനെ കുറിച്ച് കേരള ഗ്രാമീണ്‍ ബാങ്ക് റീജണല്‍ മാനേജര്‍ ഷിംന ചന്ദ്ര ക്ലാസ് എടുത്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. കൃഷി ഓഫീസര്‍ നാണുകുട്ടന്‍ സംസാരിച്ചു. ചടങ്ങില്‍ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ശ്രീഹരിവള്ളിയടന്‍ നന്ദി പറഞ്ഞു.

Scroll to Top