ബദിയടുക്ക കൃഷിഭവന്റെ നേതൃത്വത്തില്‍ കന്യാന കണ്‍വെന്‍ഷന്‍ഹാളില്‍ കൃഷി ദിനം ആചരിച്ചു. കല്ലട്ര മാഹിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി ശങ്കര അധ്യക്ഷനായിരുന്നു. പച്ചക്കറി കൃഷിയെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് എ.ടി.എം എ.ഡി.പി.ഡി ഇന്‍ ചാര്‍ജ് ഷെറിന്‍ മുള്ളര്‍ നിര്‍വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി ആര്‍ജിത പദ്ധതി വിശദീകരിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. ബദിയടുക്ക കൃഷി ഓഫീസര്‍ ബിന്ദു ജോര്‍ജ് സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സി മോഹനന്‍ നന്ദിയും പറഞ്ഞു.
ബദിയടുക്ക ഗ്രാമപഞ്ചായത്തില്‍ നടന്ന കര്‍ഷക ദിനാചരണം കല്ലട്ര മാഹിന്‍ എം.എല്‍എ ഉദ്ഘാടനം ചെയ്തു




