24ന് ജില്ലാ തല ഉദ്ഘാടനം കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍
30ന് സാംസ്‌കാരിക ഘോഷയാത്രയോടെ സമാപനം
ഓണാഘോഷത്തിന്റെ വിജയത്തിന് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം: കല്ലട്ര മാഹിന്‍ എം.എല്‍.എ
ജില്ലാ തല ഓണാഘോഷ പരിപാടികള്‍ കാസര്‍കോട് നഗരത്തില്‍ വിപുലമായി സംഘടിപ്പിക്കും ഇതിന്റെ ഭാഗമായി ജില്ലാ തല സംഘാടക സമിതി രൂപീകരിച്ചു കല്ലട്ര മാഹിന്‍ എം.എല്‍.എ ചെയര്‍മാനും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ കണ്‍വീനറുമായാണ് സംഘാടകസമിതി രൂപീകരിച്ചത്. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. പ്രോഗ്രാം കമ്മിറ്റിയുടെ യോഗം ഇന്ന് (18ന് ) ചേരും.
കാസര്‍കോട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ കല്ലട്ര മാഹീന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ക്ക് പ്രാഥമിക രൂപം നല്‍കി. കാസര്‍കോട് മര്‍ച്ചന്റസ് അസോസിയേഷനുമായി സഹകരിച്ച് മെഗാ പൂക്കള മത്സരം സംഘടിപ്പിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേണ്ടി വടംവലി മത്സരം, പുലിക്കളി, തിരുവാതിര കളി എന്നിവയും സംഘടിപ്പിക്കും. കാസര്‍കോട് നഗരം ദീപാലങ്കാരമായി മികച്ച രീതിയില്‍ അലങ്കരിക്കുന്ന വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും.
ഓണാഘോഷത്തിന്റെ വിജയത്തിന് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കല്ലട്ര മാഹിന്‍ എം.എല്‍.എ പറഞ്ഞു. കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ഷാഹിന സലിം, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വസന്തന്‍ അജക്കോട,് കാറഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ജനനി, കാസര്‍കോട് മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ കെ.എം ഹനീഫ, മുനി സിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍ മാഹിന്‍ കേളോട്ട് തുടങ്ങിയവര്‍ സംസാരിച്ചു. ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ എ.നസീബ് സ്വാഗതവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജി.കെ ജിജേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
പരിപാടികളുടെ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ച് ചുമതലകള്‍ നിശ്ചയിച്ചു
സാംസ്‌കാരിക പരിപാടികള്‍, വിവിധ മത്സരങ്ങള്‍, പ്രചാരണ പ്രവര്‍ത്തനങ്ങള്‍, സ്റ്റേജ്, ലൈറ്റ് ആന്‍ഡ് സൗണ്ട് സംവിധാനങ്ങള്‍, സുരക്ഷാ ക്രമീകരണങ്ങള്‍, ഗതാഗത നിയന്ത്രണം, ശുചിത്വം, ഹരിത പ്രോട്ടോക്കോള്‍ തുടങ്ങിയ വിഷയങ്ങളിലും ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊണ്ടു. ജില്ലാതല ഓണാഘോഷം ജനപങ്കാളിത്തത്തോടെ വിജയകരമായി സംഘടിപ്പിക്കുന്നതിനായി ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും സഹകരണം ഉറപ്പാക്കുന്നതിനാണ് സംഘാടക സമിതി രൂപീകരിച്ചത്. പരിപാടികള്‍ കൂടുതല്‍ ജനകീയവും ആകര്‍ഷകവുമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഡിടിപിസി ഓഫീസ്, കാസര്‍കോട്. ഫോണ്‍- +91 499 425 6450.




