വനിത എംഎല്‍എമാരെ കയ്യേറ്റം ചെയ്ത കേസ് റദ്ദാക്കി. യുഡിഎഫ് എംഎല്‍എമാരായ ശിവദാസന്‍ നായര്‍, ഡൊമനിക് പ്രസന്റേഷന്‍, എംഎ വാഹിദ്, എടി ജോര്‍ജ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസില്‍ സിപിഎമ്മിന് തിരിച്ചടി. വനിത എംഎല്‍എമാരെ കയ്യേറ്റം ചെയ്‌തെന്ന കേസ് റദ്ദാക്കി. യുഡിഎഫ് എംഎല്‍എമാരായ ശിവദാസന്‍ നായര്‍, ഡൊമനിക് പ്രസന്റേഷന്‍, എംഎ വാഹിദ്, എടി ജോര്‍ജ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മുന്‍ നാട്ടിക എംഎല്‍എ ഗീതാഗോപിയാണ് പരാതിക്കാരി. ഇതോടെ നിയമസഭ കയ്യാങ്കളി കേസില്‍ ഇനി ഒരു കേസ് മാത്രമാണ് നിലനില്‍ക്കുക. ഇതോടെ ഇടത് എംഎല്‍എമാര്‍ വിചാരണ നേരിടേണ്ടി വരും. സ്ത്രീത്വത്തെ അപമാനിച്ച കേസ് റദ്ദാക്കിയതോടെ ഒറ്റ കേസ് ആയി വിചാരണ നടക്കും. ഈ കേസ് അടുത്ത മാസം 16ന് തിരു സിജെഎം കോടതി കേസ് പരിഗണിക്കും.
നിയമസഭാ കയ്യാങ്കളി കേസ്; സിപിഎമ്മിന് തിരിച്ചടി, വനിത എംഎല്‍എമാരെ കയ്യേറ്റം ചെയ്‌തെന്ന കേസ് റദ്ദാക്കി




