കര്‍ഷക ദിനം: മികച്ച കര്‍ഷകരെ കാസര്‍കോട് നഗരസഭ ആദരിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ചിങ്ങം ഒന്ന് – കര്‍ഷക ദിനം സമുചിതമായി ആഘോഷിച്ചു. നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് കല്ലട്ര മാഹിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വെച്ച് നഗരസഭാ പരിധിയിലെ വിവിധ വിഭാഗത്തില്‍ പെട്ട മികച്ച കര്‍ഷകരായ കൃഷ്ണനായക് എ, സ്വര്‍ണ്ണ കുമാരി സി.കെ., അബുബക്കര്‍ എം., ഹരീന്ദ്ര കുമാര്‍ എ., സുമതി, അനില്‍ എ., അബ്ദുള്‍ റഷീദ്, കുമാരി അനുഷ എ, സൈനുദ്ദീന്‍ ബി.എ., പച്ചക്കാട് പച്ചക്കറി കൃഷി ഗ്രൂപ്പ് എന്നിവരെ ആദരിച്ചു. വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സമീന മുജീബ് സ്വാഗതം പറഞ്ഞു.
കൃഷി ഫീല്‍ഡ് ഓഫീസര്‍ ശിവപ്രസാദ് കെ.വി പദ്ധതി വിശദീകരണം നടത്തി. പരിപാടിയില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം ഹനീഫ്, ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ മെഹറുന്നിസ, പൊതുമരാമത്ത് കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജാഫര്‍ കമാല്‍, വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ വിദ്യശ്രീ എന്‍ ആര്‍, കൗണ്‍സിലര്‍മാരായ മധുകര, ശാരദ, അനില്‍ ചെന്നിക്കര, നഗരസഭ പി.എ ടു സെക്രട്ടറി അഷീഷ് ജി.എസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കൃഷി അസിസ്റ്റന്റ് ജയചന്ദ്രന്‍ കെ കര്‍ഷകദിന പരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചു.

Scroll to Top