രാവണീശ്വരം: കേരള സര്‍ക്കാര്‍ കണ്‍സ്യൂമര്‍ഫെഡിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓണം സഹകരണ വിപണി 2026 ഓണച്ചന്ത ചിത്താരി സര്‍വീസ് സഹകരണ ബാങ്കില്‍ ആരംഭിച്ചു. സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ. പവിത്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ബാങ്ക് വൈസ് പ്രസിഡന്റ് എ. ബാലന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കരുണാകരന്‍ കുന്നത്ത് സ്വാഗതം പറഞ്ഞു.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം രതീഷ് വെള്ളംതട്ട, വാര്‍ഡ് മെമ്പര്‍ ദീപ പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു. ഭരണസമിതി അംഗങ്ങളായ മുഹമ്മദ്കുഞ്ഞി, ശ്രീധരന്‍, രവി കൊളവയല്‍, കുഞ്ഞികൃഷ്ണന്‍, ഭാസ്‌കരന്‍, പ്രേമ നാരായണന്‍, നളിനി, വേണുഗോപാലന്‍, നിര്‍മ്മല, മധു കൊളവയല്‍ എന്നിവര്‍ പങ്കെടുത്തു.
പി. രാധാകൃഷ്ണന്‍ നന്ദി പറഞ്ഞു.
ഓണത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ന്യായവിലയില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനായാണ് ഓണച്ചന്ത സംഘടിപ്പിച്ചിരിക്കുന്നത്.




