സ്‌നാപ്പ് ചാറ്റ് വഴിപരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചകേസില്‍ രണ്ടുപേര്‍ പിടിയില്‍.

കാസര്‍ഗോഡ് സ്‌നാപ്പ് ചാറ്റ് വഴി
പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച
കേസില്‍ രണ്ടുപേര്‍ പിടിയില്‍.മഞ്ചേശ്വരം ,കെദംപാടി സ്വദേശികളായ മുഹമ്മദ് സാദിന്‍, റിസ്വാന്‍ എന്നിവരാണ്
പിടിയിലായത് .
14 ഉം പതിനാറും വയസ്സുള്ള പെണ്‍കുട്ടികളെ
മംഗളൂരുവില്‍
കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.

സമൂഹമാധ്യമം വഴി പരിചയപ്പെട്ട രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചുവെന്ന കേസിലാണ് അറസ്റ്റ്.
മഞ്ചേശ്വരം, കെദംപാടി സ്വദേശികളായ മുഹമ്മദ് സാദിന്‍ , റിസ്വാന്‍ എന്നിവരാണ് അറസ്റ്റിലായത്.
പ്രതികള്‍ക്കെതിരെ ഹോസ്ദുര്‍ഗ് പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു .
സ്‌നാപ്പ് ചാറ്റ് വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണ് പ്രതികള്‍ മംഗളൂരിലേക്ക് കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ചത്.

കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി അനില്‍ കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ ദിനേശന്‍ ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ
പ്രതികളെ റിമാന്‍ഡ് ചെയ്തു.

Scroll to Top