വിശുദ്ധ ഖുര്‍ ആന്‍ മനഃപാഠമാക്കിയ നിദ ഷെറിനും,റിദ ഷെറിനും സ്നേഹാദരം

ചെറുപ്രായത്തില്‍ വിശുദ്ധ ഖുര്‍ ആന്‍ ഉയര്‍ന്ന അക്കാദമിക മികവോടെ മനഃപാഠമാക്കിയ നിദ ഷെറിന്‍, റിദ ഷെറിന്‍ എന്നിവര്‍ക്ക് കുമ്പള ഖുബ ഹാളില്‍ ചേരങ്കൈ തറവാട് കുടുംബവും കൊക്കച്ചാല്‍ തറവാട് കുടുംബവും സ്നേഹാദരവ് നല്‍കി.

കുമ്പള: ചെറുപ്രായത്തില്‍ വിശുദ്ധ ഖുര്‍ ആന്‍ ഉയര്‍ന്ന അക്കാദമിക മികവോടെ മനഃപാഠമാക്കിയ നിദ ഷെറിന്‍, റിദ ഷെറിന്‍ എന്നിവര്‍ക്ക് കുമ്പള ഖുബ ഹാളില്‍ ചേരങ്കൈ തറവാട് കുടുംബവും കൊക്കച്ചാല്‍ തറവാട് കുടുംബവും സ്നേഹാദരവ് നല്‍കി. കന്തല്‍ സക്കീര്‍ അലി മറിയം നിഷാദ ദമ്പതികളുടെ മക്കളാണ് നിദാ ഷെറിനും റിദ ഷെറിനും. വിശുദ്ധ ഖുര്‍ ആന്റെ പാഠങ്ങള്‍ സമൂഹത്തില്‍ നന്മ പ്രസരിപ്പിക്കുമെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ കാസര്‍കോട് ടൗണ്‍ ഹസനത്തുല്‍ ജാരി അ ജുമാ മസ്ജിദ് ഇമാം അതീഖ് റഹ്‌മാന്‍ ഫൈസി പറഞ്ഞു. രണ്ട് കുടുംബവും ആഹ്ലാദത്തോടെ ഒത്തു ചേര്‍ന്ന ചടങ്ങിന്റെ ഉദ്ഘാടനം ചേരങ്കൈ തറവാട് ട്രഷ്ടി ചെയര്‍മാന്‍ അബ്ബാസലി ചേരങ്കൈ വിജയികളെ പൊന്നാട അണിയിച്ചു കൊണ്ട് ആദരിച്ചു. കുടുംബാംഗം സാഹിത്യ വേദി ഉപാധ്യക്ഷന്‍ അഷ്‌റഫ് അലി ചേരങ്കൈ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുനീര്‍ പാട്ടില്ലീ (ചെയര്‍മാന്‍, അല്‍ മാജിദ് അക്കാദമി നീലേശ്വരം ) ജാബിര്‍ പാട്ടില്യം (ചെയര്‍മാന്‍ ,വി,കെ.പി മുസ്തഫ ഹാജി കുടുംബ ട്രസ്റ്റ്, നീലേശ്വരം), കന്തല്‍ കെ.എസ്. നജീബ് , അബ്ദുല്‍ ഹമീദ് മച്ചമ്പാടി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വിവിധ ഖുര്‍ആന്‍ പാരായണങ്ങള്‍ ചടങ്ങില്‍ അവതരിപ്പിച്ചു. ചടങ്ങില്‍ സഗീര്‍ അലി സ്വാഗതവും അബ്ദുല്‍ ഖാദിര്‍ കൊക്കച്ചാല്‍ നന്ദിയും പറഞ്ഞു.

Scroll to Top