ഭാരതീയ മസ്ദുര്‍ സംഘ് ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കാസര്‍ഗോഡ്പ്രകടനവും പൊതുസമ്മേളനവും നടത്തി


കറന്തക്കാട് നിന്ന് ആരംഭിച്ച തൊഴിലാളി പ്രകടനം കാസര്‍ഗോഡ് പുതിയ ബസ്റ്റാന്റ് പരിസരത്ത് നടന്ന പൊതു സമ്മേളനത്തില്‍ ബി. എം എസ ജില്ല പ്രസിഡണ്ട് ഉപേന്ദ്രന്‍ കോട്ടക്കണി അധ്യക്ഷം വഹിച്ചു. ബി.എം എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ പി മുരളിധരന്‍ കോഴിക്കോട് ഉല്‍ഘാടനം ചെയ്തു
29 തൊഴില്‍ നിയമങ്ങളെ 4 കോഡുകളായി ലേബര്‍ കോഡ് കേന്ദ്രസര്‍ക്കാര്‍ നിയമമാക്കിയപ്പോള്‍ അതിലെ ഇന്‍ഡസ്ട്രിയല്‍ റിലേ ക്ഷന്‍ കോഡ്, ഒക്കുപ്പേഷന്‍ സേഫ്റ്റി ഹെല്‍ത്ത് വര്‍ക്കിംഗ് കണ്ടിഷന്‍ കോഡിലെ തൊഴിലാളി ദ്രോഹ വ്യവസ്ഥ നീക്കം ചെയ്യുക
അംഗണ്‍ വാടി ആശാ വര്‍ക്കര്‍ സ്‌ക്കിം വര്‍ക്കേഴ്സിന്റെ ഓണറേറിയം വര്‍ധിപ്പിക്കുക അവരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, ഇ എസ് ഐ ഇപിഎഫ് പരിധി വര്‍ദ്ധിക്കുക എന്നീ പന്ത്രണ്ടോളം ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് പക്ഷോഭ സമരം സംഘടിപ്പിച്ചത്. ബി. എം എസ് ജില്ല സെക്രട്ടറി കെ.വി ബാബു ബി.എം എസ് സംസ്ഥാന സമതി അംഗങ്ങളായ വി.വി ബാലകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ എം.കെ , ടി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു ബി. എം എസ് ജില്ല വൈസ് പ്രസിഡണ്ട് ഭരതന്‍ കല്യാണ്‍ റോഡ് സ്വാഗതവും ജില്ല വൈസ് പ്രസിഡണ്ട് ഗീത ബാലകൃഷ്ണന്‍ നഴി പറഞ്ഞു പ്രകടനം ബി.എം എസ്ജില്ല ഭാരവാഹികളായ ദിനേശന്‍ ബംബ്രാണ , മിനി ശ്രീനിവാസന്‍ സുനില്‍ മുല്ലച്ചേരി അനില്‍ ബി നായര്‍, ഗുരുദാസ് മധൂര്‍ , പ്രദീപ് കേളോത്ത്, ഹരീഷ് കുദ്രിപാടി, ഭാസ്‌കരന്‍ പൊയിനാച്ചി, യശ്വന്തി മീഞ്ച, മനീഷ് ലീലാകൃഷ്ണന്‍, എന്നിവര്‍ പ്രകടനത്തിന് നേതൃത്വ o നല്‍കി

Scroll to Top