കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന ഘട്ടത്തിലും ബോണസ് പരിധി ഉയര്‍ത്തി തുക അനുവദിക്കുകയും ഫെസ്റ്റിവല്‍ അലവന്‍സും അഡ്വാന്‍സും അനുവദിച്ച്
ജീവനക്കാരെ ചേര്‍ത്ത് പിടിക്കുകയും ചെയ്ത കേരള സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് കേരള എന്‍.ജി.ഒ അസോസിയേഷന്‍ കാസറഗോഡ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനില്‍ പ്രകടനം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സുരേഷ് പെരിയങ്ങാനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എ ടി ശശി അധ്യക്ഷത വഹിച്ചു. സെറ്റോ ജില്ലാ ചെയര്‍മാന്‍ ലോകേഷ് എം ബി ആചാര്‍ , ജില്ലാ സെക്രട്ടറി വി ടി പി രാജേഷ്,
ജില്ലാ ട്രഷറര്‍ വി എം രാജേഷ് , നേതാക്കളായ
ഗിരീഷ് ആനപ്പെട്ടി , പ്രവീണ്‍ വരയില്ലം , രതി വയലപ്രം ,
ജഗദീശന്‍ നായര്‍ , നവനീത് കൃഷ്ണന്‍ , ഹരീഷ് കൊടക്കാട് , റിജിത്ത് ഹൊസ്ദുര്‍ഗ്ഗ് , ഷജില്‍ പിണറായി , ഗിരിജ മാപ്പിടിച്ചേരി , ബാലകൃഷ്ണന്‍ പെരിയങ്ങാനം , കുശലന്‍ കുറുന്തൂര്‍ , പ്രതീഷ് ബാബു കളനാട് , സഫീന എന്നിവര്‍ നേതൃത്വം നല്‍കി
ബോണസ് പരിധി ഉയര്‍ത്തിയതില്‍ അഭിവാദ്യപ്രകടനം സംഘടിപ്പിച്ചു




