വെറും 5½ മാസം ഗര്‍ഭാവസ്ഥയില്‍ ജനിച്ച കുഞ്ഞ്: ഇന്‍ഡ്യാന ഹോസ്പിറ്റലില്‍ ഒരു കൊച്ചു പോരാളിയുടെ പ്രചോദനാത്മകമായ യാത്ര

മംഗളൂരു: ജീവന്റെ നിലനില്‍പ്പിന് തന്നെ കഠിനമായ വെല്ലുവിളി ഉയര്‍ത്തുന്ന,

കേവലം 24 ആഴ്ച്ച മാത്രം (5% മാസം) ഗര്‍ഭകാലമുള്ളപ്പോള്‍ ജനിച്ച കുഞ്ഞ് മംഗളൂരു ഇന്ത്യാന ഹോസ്പിറ്റലിലെ നിയോനാറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലെ (NICU) ദീര്‍ഘനാളത്തെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ജീവന്‍ അപകടപ്പെടുത്തുന്ന നിരവധി പ്രതിസന്ധികളെ വിജയകരമായി തരണം ചെയ്തു. ഇപ്പോള്‍ ഏകദേശം നാല് മാസം പ്രായമുള്ള കുഞ്ഞിനെ ഓക്‌സിജന്‍ സഹായമില്ലാതെ, നല്ല രീതിയില്‍ പാല്‍ കുടിക്കുകയും ശരീരഭാരം വര്‍ദ്ധിക്കുകയും ചെയ്യുന്ന തൃപ്തികരമായ ആരോഗ്യനിലയില്‍ ഡിസ്ചാര്‍ജ് ചെയ്തു. കുഞ്ഞിന്റെ കാഴ്ച, കേള്‍വി, നാഡീവ്യൂഹം എന്നിവയുടെ പരിശോധനാ ഫലങ്ങള്‍ സാധാരണ നിലയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഈ കുഞ്ഞിന്റെ അത്ഭുതകരമായ തിരിച്ചുവരവ് എന്‍.ഐ.സി.യു (NICU) ടീമിനാകെ പ്രചോദനമായി മാറിയതിനൊപ്പം, അത്യാധുനിക നവജാതശിശു പരിചരണവും കൂട്ടായ മെഡിക്കല്‍ പരിശ്രമവും മാതാപിതാക്കളുടെ അടിയുറച്ച പ്രതീക്ഷയും ഒത്തുചേര്‍ന്നാല്‍ എങ്ങനെയുള്ള പ്രതിസന്ധികളെയും അതിജീവിക്കാം എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമായി മാറുകയും ചെയ്തു. 24 ആഴ്ച ഗര്‍ഭകാലത്ത് ജനിക്കുന്ന കുഞ്ഞുങ്ങള്‍ മാസങ്ങള്‍ തികയാതെ ജനിക്കുന്ന, അതീവ നേരത്തെയുള്ള പ്രസവത്തിന്റെ ഫലമായ കുഞ്ഞുങ്ങളാണ്. (Extremely premature) . ഇവരുടെ ശ്വാസകോശം, തലച്ചോറ്, കുടല്‍, കണ്ണുകള്‍, പ്രതിരോധശേഷി എന്നിവയുള്‍പ്പെടെയുള്ള പ്രധാന അവയവങ്ങള്‍ വികാസത്തിന്റെ വളരെ പ്രാഥമിക ഘട്ടത്തിലായിരിക്കും. ആശുപത്രിവാസത്തിനിടയില്‍ നിരവധി പ്രതിസന്ധികള്‍ നേരിട്ട കുഞ്ഞിന് നിരന്തരമായ നിരീക്ഷണം, ശ്വസന പിന്തുണ, കൃത്യമായ പോഷകാഹാരം, അണുബാധ തടയല്‍, വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുടെ ഏകോപിതമായ പരിചരണം എന്നിവ ആവശ്യമായിരുന്നു.

ഇന്ത്യാന ഹോസ്പിറ്റല്‍ ചെയര്‍മാനും സീനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യനുമായ പ്രൊഫ. ഡോ. അലി കുംബ്ലെ, സീനിയര്‍ കണ്‍സള്‍ട്ടന്റ് നിയോനാറ്റോളജിസ്റ്റ് ഡോ. അഭിഷേക് കെ. ഫഡ്‌കെ, പീഡിയാട്രിക് സര്‍ജന്‍ ഡോ. വിജയ് മഹന്തേഷ് കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. സതീഷ് കുമാര്‍ ബി. എസ്. എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് കുഞ്ഞിനെ ചികിത്സിച്ചത്. ആശുപത്രിയിലെ എന്‍.ഐ.സി.യു ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും ഇവര്‍ക്ക് പിന്തുണ നല്‍കി.
കുത്ത് സുഖം പ്രാപിച്ചത് ആശുപത്രി ടീമിന്റെ പ്രതിബദ്ധതയുടെയും അഡ്വാന്‍സ്ഡ് നിയോനാറ്റല്‍ സൗകര്യങ്ങളുടെയും പ്രതിഫലനമാണെന്ന് ഡോ. അലി കുംബ്ലെ പറഞ്ഞു. ‘ഈ കുഞ്ഞിന്റെ യാത്ര ധൈര്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഏകോപിത വൈദ്യപരിചരണത്തിന്റെയും അടയാളമാണ്. സമയോചിതമായ ഇടപെടല്‍, അഡ്വാന്‍സ്ഡ് എന്‍.ഐ.സി.യു സൗകര്യങ്ങള്‍, വിദഗ്ധരുടെ നിരന്തര മേല്‍നോട്ടം, ഡോക്ടര്‍മാരുടെയും നഴ്സിംഗ് ടീമിന്റെയും അശ്രാന്ത പരിശ്രമം എന്നിവ കൊണ്ടാണ് ഈ വിജയം സാധ്യമായത്. പ്രസവ തീയതിക്ക് വളരെ മുമ്പേ ജനിക്കുന്ന കുഞ്ഞുങ്ങളെ പരിചരിക്കുക എന്നത് അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ഒരു നീണ്ട യാത്രയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരം കുഞ്ഞുങ്ങളെ പരിചരിക്കുന്നതിലെ സങ്കീര്‍ണ്ണത അവ ജനിക്കുന്ന ഭാരത്തേക്കാള്‍ കൂടുതല്‍, അവരുടെ ഗര്‍ഭകാല പ്രായത്തെ (Gestational maturity) ആശ്രയിച്ചാണിരിക്കുന്നതെന്ന് ഡോ. അഭിഷേക് കെ. ഫഡ്‌കെ പറഞ്ഞു. ‘വളരെ നേരത്തെ ജനിക്കുന്ന കുഞ്ഞുങ്ങളില്‍, ജനനസമയത്തെ കുറഞ്ഞ ഭാരം മാത്രമല്ല ചികിത്സ പ്രയാസകരമാക്കുന്നത്; കുറഞ്ഞ ഗര്‍ഭകാല പ്രായം, ഓരോ അവയവ വ്യവസ്ഥയും കൂടുതല്‍ അപക്വവും ദുര്‍ബലവുമാണെന്നാണ് അര്‍ത്ഥമാക്കുന്നത്. 24 ആഴ്ചയില്‍ ജനിക്കുന്ന ഒരു കുഞ്ഞ്, സമാനമായ ഭാരമുള്ള പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കുഞ്ഞില്‍ നിന്ന് ശാരീരികമായി വളരെ വ്യത്യസ്തമാണ്. ഇവര്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കുഞ്ഞുങ്ങളുടെ ചെറിയ പതിപ്പുകളല്ല,’ ഡോ. ഫഡ്കെ വിശദീകരിച്ചു.

ഗര്‍ഭാവസ്ഥയുടെ 22 ആഴ്ച്ചയ്ക്കും 25 ആഴ്ചയും ആറ് ദിവസത്തിനും ഇടയിലുള്ള സമയമാണ് ഗര്‍ഭസ്ഥ ശിശുവിന്റെ അതിജീവനത്തിന്റെ നിര്‍ണ്ണായക ഘടമായി (Threshold of viability) കണക്കാക്കപ്പെടുന്നത്. ഈ കാലയളവില്‍ അമ്മയും 214 ഗര്‍ഭപാത്രത്തിനുള്ളില്‍ ലഭിക്കുന്ന ഓരോ അധിക ദിവസവും കുഞ്ഞ ഭാവി ആരോഗ്യത്തിനും വളരെ പ്രധാനമാണ്. ഈ ഘട്ടത്തില്‍ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളും അതിജീവിക്കണമെന്നില്ല, മികച്ച ചികിത്സ നല്‍കിയാലും ചിലര്‍ക്ക് ഗുരുതരമായ സങ്കീര്‍ണതകള്‍ നേരിടേണ്ടി വന്നേക്കാം. ആശുപത്രിയില്‍ നിന്നുള്ള ഡിസ്ചാര്‍ജ് ഒരു പ്രധാന നാഴികക്കല്ലാണെങ്കിലും, അത് കുഞ്ഞിന്റെ മെഡിക്കല്‍ യാത്രയുടെ അവസാനമല്ലെന്ന് ഡോക്ടര്‍മാര്‍ ഓര്‍മ്മിപ്പിച്ചു. അകാലത്തില്‍ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് വളര്‍ച്ച, പോഷകാഹാരം, കാഴ്ച, കേള്‍വി, നാഡീവ്യൂഹ വികാസം, കൃത്യസമയത്തുള്ള വളര്‍ച്ചാ നാഴികക്കല്ലുകള്‍ എന്നിവ നിരീക്ഷിക്കുന്നതിന് പതിവായ തുടര്‍പരിശോധനകള്‍ ആവശ്യമാണ്.

ഒരു ലെവല്‍-3 എന്‍.ഐ.സി.യു വിന്റെ ശക്തി എന്നത് അവിടുത്തെ നഴ്സിംഗ് ടീമും റസിഡന്റ് ഡോക്ടര്‍മാരുമാണെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. ‘ഞങ്ങളുടെ എന്.ഐ.സി.യു നഴ്സുമാരുടെയും റസിഡന്റ് ഡോക്ടര്‍മാരുടെയും സമര്‍പ്പണം പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. അവരുടെ കാരുണ്യവും ക്ഷമയും അചഞ്ചലമായ പ്രതിബദ്ധതയുമാണ് അത്യാധുനിക നവജാതശിശു പരിചരണത്തെ ഞങ്ങളുടെ കൊച്ചു രോഗികളുടെ രോഗമുക്തിയാക്കി മാറ്റുന്നത്.’ ഇന്ത്യാന ഹോസ്പിറ്റലിന്റെ ലെവല്‍ IIA NICU വില്‍ അഡ്വാന്‍സ്ഡ് നിയോനാറ്റല്‍ വെന്റിലേഷന്‍, ഹൈപ്പോക്സിക് ഇമിക് എന്‍സെഫലോപ്പതി (HIE) ക്കുള്ള തെറാപ്യൂട്ടിക് ഹൈപ്പോതെര്‍മിയ, സങ്കീര്‍ണ്ണമായ ഹീമോഡൈനാമിക് മോണിറ്ററിംഗ്, മുഴുവന്‍ സമയ നവജാതശിശു തീവ്രപരിചരണം, ഇന്‍-ഹൗസ് പീഡിയാട്രിക്
സര്‍ജന്‍, കാര്‍ഡിയാക് സര്‍ജിക്കല്‍ സേവനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാണ്.

തീവ്രപരിചരണം ആവശ്യമായ നവജാതശിശുക്കളെ പരിചരിക്കുന്നതില്‍ മംഗളൂരുവില്‍ ലഭ്യമായ മികച്ച ചികിത്സാ സൗകര്യങ്ങളെക്കൂടിയാണ് ഈ വിജയം ചൂണ്ടിക്കാണിക്കുന്നത്. എന്നിരുന്നാലും, അതിജീവന പരിധിയിലുള്ള കുഞ്ഞുങ്ങളുടെ ആരോഗ്യം ഓരോ കുഞ്ഞിലും വ്യത്യസ്തമായിരിക്കുമെന്നും മികച്ച കേന്ദ്രങ്ങളില്‍ പോലും എല്ലാ കേസുകളിലും അതിജീവനം ഉറപ്പുനല്‍കാന്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഈ സംഭവം സമൂഹത്തിന് ജാഗ്രതയോടെയുള്ള ഒരു പ്രതീക്ഷയുടെ സന്ദേശം നല്‍കുമെന്ന് ടീം പ്രത്യാശിക്കുന്നു.

മാസം തികയാതെയുള്ള പ്രസവം നവജാതശിശു വൈദ്യശാസ്ത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി തുടരുന്നു. എങ്കിലും സമയോചിതമായ ചികിത്സ, തൃതീയ പരിചരണ കേന്ദ്രങ്ങളിലെ (Tertiary care centre) (പ്രസവം, അഡ്വാന്‍സ്ഡ് നവജാതശിശു പരിചരണം, കൂട്ടായ മെഡിക്കല്‍ പ്രവര്‍ത്തനം, മാതാപിതാക്കളുടെ പിന്തുണ എന്നിവ ഏറ്റവും കഠിനമായ സാഹചര്യങ്ങളിലും പ്രതീക്ഷ നല്‍കുന്നു. ഈ കൊച്ചു പോരാളിയുടെ അതിജീവനം എന്.ഐ.സി.യു ടീമിലെ ഓരോ അംഗത്തെയും സ്പര്‍ശിച്ചു, ധൈര്യം എന്നത് ശരീരവലുപ്പത്തിലല്ല അളക്കുന്നതെന്ന് ഇത് ഓര്‍മ്മിപ്പിക്കുന്നു. ഈ കുഞ്ഞിനും കുടുംബത്തിനും മെഡിക്കല്‍ ടീമിനും ഒടുവില്‍ എല്ലാം ശുഭമായി കലാശിച്ചിരിക്കുകയാണ്.

E. Vijay Chandra

Group Chief Executive Officer

Indiana Hospital & Heart Institute

Scroll to Top