ദില്ലി: എന്‍ടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാന്‍ കേന്ദ്രം. 600 വിദ?ഗ്ധരെ ഒഴിവാക്കി പുതിയ വിദഗ്ധരെ നിയമിച്ചു. ചോദ്യപേപ്പര്‍ പരിശോധനയ്ക്ക് നാലുഘട്ട ( Four Tier) സംവിധാനം നടപ്പാക്കും. 25ഓളം ഉദ്യോഗസ്ഥരെ അടുത്ത രണ്ടോ ആഴ്ചയ്ക്കുള്ളില്‍ നിയമിക്കും. എന്‍ടിഎ ഓഫീസുകള്‍ പുതിയ കെട്ടിടത്തിലേക്ക് അടിയന്തരമായി മാറ്റാനും തീരുമാനമായി. കെട്ടിടത്തിന് സിഐഎസ്എഫ് സുരക്ഷ ശക്തമാക്കും. പരീക്ഷകള്‍ സുഗമമായി നടത്താന്‍ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാന്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി നിര്‍ദേശം.
കഴിഞ്ഞ ദിവസം വീഴ്ചകളെ തുടര്‍ന്ന് യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയിരുന്നു. പിന്നാലെയാണ് പുതിയ നടപടി. വീഴ്ചകള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പരീക്ഷാ നടത്തിപ്പ് കൂടുതല്‍ സുതാര്യവും കുറ്റമറ്റതുമാക്കുമെന്നും എന്‍ടിഎ അറിയിച്ചു. ?വിദ്യാര്‍ഥികളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനായി മാറ്റങ്ങള്‍ നടപ്പാക്കുമെന്നും അറിയിച്ചു. പരീക്ഷാ വീഴ്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി എന്‍ടിഎ അധികൃതരുമായി യോഗം നടത്തിയിരുന്നു. പരീക്ഷാ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. എല്ലാ പരീക്ഷാ നടപടികളും സമഗ്ര ഓഡിറ്റിന് വിധേയമാക്കുകയും തിരുത്തല്‍ നടപടികളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
യുജിസി നെറ്റ് (UGC-NET) പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടര്‍ന്ന് മൂന്ന് വിഷയങ്ങളില്‍ പുനഃപരീക്ഷ നടത്താന്‍ ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) തീരുമാനിച്ചിരുന്നു. ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലാണ് വീണ്ടും പരീക്ഷ നടത്തുന്നത്. സെപ്റ്റംബര്‍ 9, 10 തീയതികളിലായി പരീക്ഷ നടക്കും. സെപ്റ്റംബര്‍ 9-ന് രാവിലെ 9 മുതല്‍ 12 വരെയുള്ള ഒന്നാം ഷിഫ്റ്റില്‍ ഇംഗ്ലീഷും ഉച്ചയ്ക്ക് ശേഷം 3 മുതല്‍ 6 വരെ കൊമേഴ്‌സ് പരീക്ഷയും നടക്കും. സോഷ്യോളജി പരീക്ഷ സെപ്റ്റംബര്‍ 10-ന് രാവിലെ 9 മുതല്‍ 12 വരെ നടക്കും. പരീക്ഷയെക്കുറിച്ച് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് എന്‍ടിഎയുടെ നടപടി.




