ഡല്‍ഹി മുന്‍ മന്ത്രി, ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍

ഡല്‍ഹി: മുന്‍ മന്ത്രി, ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല സംസ്‌കരണ പ്ലാന്റ് ടെന്‍ഡര്‍ ക്രമക്കേട് കേസിലാണ് അറസ്റ്റ്. ഡല്‍ഹി പൊലീസാണ് അറസ്റ്റ് ചെയ്തത്. സത്യേന്ദര്‍ ജെയിന്‍ ഉള്‍പ്പെടെ 6 പേരെ ആന്റി കറപ്ഷന്‍ ബ്രാഞ്ച് അറസ്റ്റ് ചെയ്തു. അനധികൃതമായി പ്രത്യേക സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കാന്‍ വ്യവസ്ഥകളില്‍ തിരിമറി നടത്തിയെന്ന് എസിബി.

ബാങ്ക് അക്കൗണ്ടുകള്‍ വഴി 1.52 കോടി രൂപ കൈക്കൂലി വാങ്ങിയതായും കണ്ടെത്തല്‍. ഡല്‍ഹി ജല്‍ ബോര്‍ഡിന്റെ (ഡിജെബി) മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ നവീകരണവുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ പ്രക്രിയയില്‍ വന്‍തോതിലുള്ള ക്രമക്കേടുകള്‍, ടെന്‍ഡര്‍ വ്യവസ്ഥകളില്‍ കൃത്രിമം, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ആരോപിച്ച് വിജിലന്‍സ് ഡയറക്ടറേറ്റ് പരാതി നല്‍കിയിട്ടുണ്ടെന്ന് ഡല്‍ഹിയിലെ അഴിമതി വിരുദ്ധ ബ്രാഞ്ച് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

അറസ്റ്റ് പുറത്തുവന്ന് മിനിറ്റുകള്‍ക്ക് ശേഷം, ആം ആദ്മി പാര്‍ട്ടി ഈ നീക്കത്തെ രാഷ്ട്രീയമാണെന്ന് വിശേഷിപ്പിക്കുകയും, ആരോപണവിധേയമായ ക്രമക്കേടുകള്‍ നടന്നപ്പോള്‍ സത്യേന്ദര്‍ ജെയിന്‍ ജയിലിലായിരുന്നുവെന്ന് അവര്‍ പറയുന്നു.

Scroll to Top