സ്റ്റുഡന്റ് പോലീസ് പദ്ധതിഐഎംജി പരിശീലനം ആരംഭിച്ചു

കാസര്‍ഗോഡ്:
കാസര്‍ഗോഡ് ജില്ലയിലെ നിലവില്‍ സ്റ്റുഡന്റ് പോലീസ് കാഡറ്റ് പദ്ധതി നടപ്പാക്കി വരുന്ന 45 സ്‌കൂളുകളിലെയും ഈ വര്‍ഷം പുതുതായി അനുവദിക്കപ്പെട്ട 3 സെല്‍ഫ് ഫിനാന്‍സ് സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി വരുന്ന ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ വനിത പോലീസുദ്യോഗസ്ഥര്‍ അടക്കമുള്ള 90 ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരുടെ ത്രിദിന ഇന്‍സ്റ്റിറ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് റിഫ്രെഷര്‍ പരിശീലനം കാസര്‍ഗോഡ് ആരംഭിച്ചു.

കാസര്‍ഗോഡ് ജില്ലാ അഡീഷണല്‍ എസ്പിയുടെ അധിക ചുമതല വഹിക്കുന്ന എസ്എംഎസ് ഡിവൈഎസ്പി ഉത്തംദാസ് ടി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

കുട്ടികള്‍ക്ക് ശരിയായ ശാരീരിക ക്ഷമത പരിശീലനവും ഡ്രില്‍ പരിശീലനവും കൃത്യമായി നല്‍കിയാല്‍ മാത്രമേ അവര്‍ക്ക് ഒരു വ്യക്തി എന്നുള്ള നിലയ്ക്ക് സമൂഹത്തില്‍ മാതൃക സൃഷ്ടിക്കാന്‍ പറ്റൂ എന്ന കൃത്യമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലും ആരോഗ്യ സംരക്ഷണം, മാനസികാരോഗ്യ സംരക്ഷണം വിദ്യാഭ്യാസ പുരോഗതി എന്നിവ ആര്‍ജ്ജിക്കുന്നതിന് അവരുടെ ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും അതിനൊപ്പം തന്നെ മാനസികമായ കരുത്ത് ആര്‍ജ്ജിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്നുള്ളതാണ് പരിശീലകരായ പോലീസുകാര്‍ക്കുള്ള ഡ്രില്‍ പരിശീലനത്തിലൂടെ ഉദ്ദേശിക്കുന്നത്.

അതിന് കുട്ടികളെ പര്യാപ്തരാക്കുന്നതിന് നിയോഗിക്കപ്പെട്ട പരിശീലകര്‍ ഏത് രീതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കണമെന്നുംകൃത്യമായ സിലബസ് അടിസ്ഥാനമാക്കിയാണ് ഈ പരിശീലനം നല്‍കുന്നത്.

സോഷ്യല്‍ പോലീസിങ് ഡിവിഷന്‍ കോര്‍ഡിനേറ്റര്‍ രാമകൃഷ്ണന്‍ ചാലിങ്കാല്‍ പറഞ്ഞു. ജനമൈത്രി എഡിഎന്‍ കെ ശശിധരന്‍ സംസാരിച്ചു.

മുന്‍ എസ്പിസി എഡിഎന്‍ഒ റിട്ട.എസ്‌ഐ തമ്പാന്‍ , കൗണ്‍സിലര്‍ ആഷിഫാ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സ് എടുത്തു.

സമാപന ദിവസം കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി നിധിന്‍രാജ് പി ഐപിഎസ് പരിശീലനം വിലയിരുത്തും

Scroll to Top