ഐ.എസ്. ഡി. യില്‍ അക്കാദമിക്ക് എക്‌സലന്‍സ് അവാര്‍ഡും ഇംഗ്ലീഷ് ഡയറ്റ് പ്രോഗ്രാമും സംഘടിപ്പിച്ചു


പയ്യന്നൂര്‍ :- ഐ എസ് ഡി സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ അക്കാദമിക് മികവിനെ ആദരിക്കുന്നതിനും ഇംഗ്ലീഷ് ഭാഷാ പഠനം ശക്തിപ്പെടുത്തുന്നതിനുമായി അക്കാദമിക്ക് എക്‌സലന്‍സ് അവാര്‍ഡും ഇംഗ്ലീഷ് ഡയറ്റ് പ്രോഗ്രാമും സംയുക്തമായി സംഘടിപ്പിച്ചു. പരിപാടിയില്‍ 2025- 26 അധ്യയന വര്‍ഷത്തില്‍ 10 ,12 ക്ലാസുകളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് ഡോക്ടര്‍ എസ്. വി അബ്ദുല്‍ ഖാദര്‍,എ. ജി. അഹ്‌മദ്, പൊഫസ്സര്‍
. കെ.പി. മുഹമ്മദ് സാലി, വി. ദാവൂദ് ഹാജി, എസ്. എ. പി. മുഹമ്മദ് ഹാഷിം ഹാജി, എം. മുഹമ്മദ് കുഞ്ഞി ഹാജി സ്മാരക കേഷ് അവാര്‍ഡുകളും മെമ്മന്റോ യും നല്‍കി ആദരിച്ചു. വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് ആശയ വിനിമയ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള ഇംഗ്ലീഷ് ഡയറ്റ് പ്രോഗ്രാമിനെ കുറിച്ച് രക്ഷിതാക്കള്‍ക്ക് വിശദമായ ബോധവല്‍ക്കരണവും നല്‍കി. വൈസ് ചെയര്‍മാന്‍ ഷൗക്കത്തലി സ്വാഗതം പറഞ്ഞു. സി. ഇ. ഒ കെ. പി.മുഹമ്മദ് സഅദ് അധ്യക്ഷനായി.. പ്രിന്‍സിപ്പാള്‍ ടി പി സുരേഷ് പൊതുവാള്‍ കുട്ടികളുടെ അക്കാദമിക് മികവിനെ പ്രശംസിച്ച സംസാരിച്ചു. മാനേജര്‍ ഡോ.അഹമ്മദ് ഷാഫി മുഖ്യാതിഥിയെ പരിചയപ്പെടുത്തി.മുഖ്യാതിഥിയായ ഫസലു റഹ്‌മാന്‍ , മാനേജ്‌മെന്റ് അംഗങ്ങളായ വൈസ് ചെയര്‍മാന്‍ ഡോക്ടര്‍ പി. വി. അബൂബക്കര്‍,ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍ പ്രിന്‍സിപ്പാള്‍ , വൈസ് പ്രിന്‍സിപ്പാല്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാര സമര്‍പ്പണം നടത്തി.ഉപരിപഠനത്തിന് പ്രചോദനവും നല്‍കി.ഇംഗ്ലീഷ് ഡയറ്റ് പ്രോഗ്രാമിന്റെ ഭാഗമായി നടന്ന ബോധവല്‍ക്കരണ സെഷനില്‍ വൈസ് പ്രിന്‍സിപ്പാള്‍ കെ. പി.ദിവ്യ ആമുഖ ഭാഷണം നടത്തി . മുസ്തഫ അസീസ്(തൃശൂര്‍ )രക്ഷിതാക്കള്‍കള്‍ക്ക് വേണ്ടി ഓറിയന്റേഷന്‍ ക്ലാസ്സിന്നു നേതൃത്വം നല്‍കി പ്രൈമറി സെക്ഷന്‍ കോര്‍ഡിനേറ്റര്‍ ഷീബ ടീച്ചര്‍ നന്ദി പറഞ്ഞു.

Scroll to Top