വഖഫ് ബോര്‍ഡിലെ അമുസ്ലിം നിയമനം സുപ്രിംകോടതി വിധിക്ക് ശേഷം; സങ്കീര്‍ണത സൃഷ്ടിക്കാനില്ലെന്ന് സര്‍ക്കാര്‍

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണ്ണത സൃഷ്ടിക്കാനില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചു. ബോര്‍ഡിലെ ഒഴിവ് ആദ്യം നികത്തിക്കൂടെയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു.
കൊച്ചി: വഖഫ് ബോര്‍ഡിലെ അമുസ്ലിം അംഗങ്ങളുടെ നിയമനം സുപ്രിംകോടതി വിധിക്ക് ശേഷമെന്ന് സംസ്ഥാന സര്‍ക്കാര്‍. വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചു.

ബോര്‍ഡിലെ ഒഴിവ് ആദ്യം നികത്തിക്കൂടെയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. അതേസമയം നോമിനേറ്റ് ചെയ്ത അംഗങ്ങളെ ബുദ്ധിമുട്ടിക്കാനില്ലെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് മറ്റ് അംഗങ്ങളെ നിയമിക്കാം. ബോര്‍ഡ് പുനസംഘടിപ്പിക്കുന്നതും സര്‍ക്കാരിന്റെ അധികാരമാണ്. നിങ്ങള്‍ക്കാണ് അധികാരം എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി പറഞ്ഞു.

ഷിയാ അംഗത്തെ നിയമിക്കാന്‍ ഒരുക്കമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ബോര്‍ഡ് പുനഃസംഘടിപ്പിക്കാനും ഒരുക്കമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്തായാലും ആറാഴ്ചക്കുള്ളില്‍ തീരുമാനം അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

Scroll to Top