കാസര്‍കോട്:ഓണവിപണി കീഴടക്കാന്‍ കുടുംബശ്രീയുടെ ഉല്‍പന്നങ്ങളുമായി ജില്ലാതല ഓണം വിപണന മേളയ്ക്ക് തുടക്കമായി. കാസര്‍കോട് കളക്ടറേറ്റ് കോമ്പൗണ്ടില്‍ ആരംഭിച്ച മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐ.എ.എസ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
നാടന്‍ രുചിയും ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളും കുറഞ്ഞ വിലയില്‍ ജനങ്ങളിലെത്തിച്ച് ഓണം കൂടുതല്‍ അര്‍ത്ഥവത്താക്കാനുള്ള ഒരുക്കത്തിലാണ് കാസര്‍ഗോഡ് കുടുംബശ്രീ മിഷന്‍.കുത്താംപുള്ളി കേരള സാരികള്‍, നാടന്‍ പച്ചക്കറികള്‍, വൈവിധ്യമാര്‍ന്ന അച്ചാറുകള്‍, ശര്‍ക്കര, ചിപ്‌സ്, ഓണപ്പൂക്കള്‍ തുടങ്ങിയവയും നാവിന്‍ തുമ്പില്‍ കൊതിയൂറുന്ന രുചിയുമായി വിവിധ തരം പായസങ്ങളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ സംരംഭകരുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വിപണി ഉറപ്പാക്കുകയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്.
ജില്ലാതല മേളയ്ക്ക് പുറമെ, ജില്ലയിലെ എല്ലാ സി.ഡി.എസുകളിലും 2 ഓണം വിപണന മേളകള്‍ വീതം സംഘടിപ്പിക്കും. ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് തൊട്ടടുത്തുള്ള മേളകളില്‍ നിന്ന് ഓണവിപണി പ്രയോജനപ്പെടുത്താം.
ചടങ്ങില്‍ കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.എം. കിഷോര്‍ കുമാര്‍ സ്വാഗതവും, നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ ഷാരോണ്‍ വാസ് കെ.എസ് വിശിഷ്ട സാന്നിധ്യവും വഹിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.ടി. ജിതിന്‍ നന്ദി പറഞ്ഞു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജക്കോട് പങ്കെടുത്തു. ഓഗസ്റ്റ് 22 വരെയാണ് മേള പ്രവര്‍ത്തിക്കുക.
ഓണത്തിന് ആവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക ഓണക്കിറ്റുകളും കുടുംബശ്രീ വിപണിയിലില്‍ എത്തിക്കുന്നുണ്ട് .11 പ്രധാന ഓണ വിഭവങ്ങള്‍ അടങ്ങിയതാണ് കിറ്റ്.500 രൂപ മുതല്‍ 700 രൂപ വരെയുള്ള കിറ്റുകള്‍ സി.ഡി.എസുകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്.




