പാടിയും പറഞ്ഞും നവ്യാനുഭൂതി സമ്മാനിച്ച് മദ്‌റസ കുട്ടികളുടെ മിടിപ്പ് പഠന ക്യാമ്പ് സമാപിച്ചു

കളത്തൂര്‍ : മദീന മഖ്ദൂം മദ്‌റസത്തുല്‍ ബദരിയ്യ വിദ്യാര്‍ത്ഥികളുടെ മിടിപ്പ് പഠന ക്യാമ്പ് സമാപിച്ചു.

പഠനം മധുരം സേവനം മനോഹരം എന്ന ശീര്‍ഷകത്തില്‍ സുന്നി ബാല സംഘം നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്യാമ്പ് പഠനവും പട്യ ഇതര പദ്ധതികളുടെയും വിശകലനവും ആസൂത്രണവും നടന്നു.

മരം വനം, എന്റെ തൈ, കൂട്ട പാട്ട്, മധുരം സേവനം, പഠനം തന്നെ ലഹരി, ഇല ചുറ്റും, ഗോള്‍, വൈബ് തുടങ്ങി വിവിധ സെഷനുകളില്‍ പഠനം, ചര്‍ച്ച, അനുഭവം, ടാസ്‌ക്ക് എന്നിവ കുട്ടികള്‍ക്ക് പഠന മികവിനും ജീവിത വിജയത്തിനും ആവശ്യമായ നേരറിവുകള്‍ സമ്മാനിച്ചു.

സദര്‍ മുഅല്ലിം കെ.എം കളത്തൂര്‍ നേതൃത്വം നല്‍കി

ഇബ്രാഹിം തൗസീഫ്, അബ്ദുല്‍ ഫലാഹ്, മുഹ്യദ്ദീന്‍ ശാസില്‍, സഹദ് അബ്ദുല്‍ റഹ്‌മാന്‍, അഹ്‌മദ് റബീഹ്, യൂസുഫ് റിഫാഅത്ത്, ഇബ്രാഹിം ബാത്തിശ്, മുഹമ്മദ് റഹീസ്, ആസിഫ് അലി, സംബന്ധിച്ചു

Scroll to Top