തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കൂടുതല്‍ കണ്ടെത്തലുകള്‍. വീണ ദുബായിലേക്ക് 85 ലക്ഷം അയച്ചുവെന്നും ഇതിന്റെ രേഖകള്‍ വീണയുടെ ഡയറിയില്‍നിന്ന് കിട്ടിയെന്നും ഇഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഓഗസ്റ്റ് 18ന് കോഴിക്കോട്ടുള്ള ഒന്‍പത് കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ഇഡിയുടെ കണ്ടെത്തല്‍.
വീണയുടെ ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട് വിവരങ്ങളാണെന്ന് ഇഡി അറിയിച്ചു. വരുമാനത്തേക്കാള്‍ കൂടുതല്‍ തുകയുടെ ഇടപാടുകള്‍ നടത്തിയെന്നും കണ്ടെത്തലുണ്ട്. വീണയ്ക്ക് വ്യാജ സിം ഉണ്ടായിരുന്നതായി ഇഡി പറയുന്നു. വൈഫൈ ഉപയോഗിക്കാനാണ് മറ്റൊരാളുടെ പേരില്‍ സിം ഉണ്ടായിരുന്നത്. ഇന്റര്‍നറ്റ് കോളുകള്‍ക്ക് വേണ്ടി ഉപയോഗിച്ചതായി സംശയമെന്നാണ് ഇഡി പറയുന്നത്. സിം നല്‍കിയ ആളും അന്വേഷണ പരിധിയിലുണ്ട്.
ഹവാല ഇടപാട് നടന്നെന്നും തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും ഇഡി അറിയിച്ചു. മറ്റ് വരുമാനമില്ലാത്ത വീണയ്ക്ക് കോടികളുടെ ഇടപാടെന്നും വീണയുടെ പണമിടപാടുക്കാരെ കേന്ദ്രീകരിച്ചാണ് ഈ ദിവസങ്ങളില്‍ റെയ്ഡ് നടന്നതെന്നുമാണ് ഇഡി വ്യക്തമാക്കുന്നത്.




