പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണയുടെ ലേക്കര്‍ ഇന്ത്യ കോര്‍പ് ഓഫീസ് അടഞ്ഞുകിടക്കുന്നതായി വിവരം. കമ്പനി വിവരങ്ങള്‍ വെള്ള പേപ്പറില്‍ പ്രിന്റ് ചെയ്ത് പതിപ്പിച്ച നിലയിലാണ്.
കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണയുടെ ലേക്കര്‍ ഇന്ത്യ കോര്‍പ് ഓഫീസ് അടഞ്ഞുകിടക്കുന്നതായി വിവരം. കമ്പനി വിവരങ്ങള്‍ വെള്ള പേപ്പറില്‍ പ്രിന്റ് ചെയ്ത് പതിപ്പിച്ച നിലയിലാണ്. കോഴിക്കോട്ടെ ഓഫീസ് ആണ് അടഞ്ഞുകിടക്കുന്നത്. ലേക്കര്‍ ഇന്ത്യയുടെ മാനേജര്‍ പാര്‍ടനറായ അനീസിന്റെ പേരിലാണ് കെട്ടിടം വാടകയ്‌ക്കെടുത്തത്. രണ്ട് നില കെട്ടിടത്തിലെ ഒറ്റമുറിയിലാണ് ലേക്കര്‍ ഇന്ത്യ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. 2023 ലാണ് കെട്ടിടം വാടകയ്ക്ക് നല്‍കിയതെന്ന് ഉടമ മമ്മദാലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലേക്കര്‍ ഇന്ത്യ പാര്‍ട്‌നര്‍ അനീസിന്റെ പേരിലാണ് വാടക ഉടമ്പടി. കെട്ടിടത്തിലെ സ്ഥാപനം തുടര്‍ച്ചയായി പ്രവര്‍ത്തിച്ചിരുന്നില്ല. ഇടയ്ക്ക് ചില ആളുകള്‍ വന്നു പോയിരുന്നു. അനീസ് ഈ അടുത്തും വാടക ഉടമ്പടി പുതുക്കിയിരുന്നു. എന്നാല്‍ വീണ വിജയനെ പറ്റി അറിയില്ലെന്നും കെട്ടിട ഉടമ മമ്മദാലി പറഞ്ഞു.
വീണയുടെ ലേക്കര്‍ ഇന്ത്യ കോര്‍പ് ഓഫീസ് അടഞ്ഞുകിടക്കുന്നു; കെട്ടിടം മാനേജര്‍ പാര്‍ട്‌നറുടെ പേരില്‍, സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് ഉടമ




