കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ സമ്മേളനം ഒക്ടോബര്‍ 10ന് കാസര്‍കോട് നടക്കും. ”വേരുകള്‍ തേടാം, തണലായി പടരാം” എന്ന പ്രമേയത്തില്‍ നടക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായാണ് ജില്ലാ സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനത്തിന്റെ പ്രഖ്യാപനം കാസര്‍കോട് ഹോട്ടല്‍ സിറ്റി ടവറില്‍
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര അധ്യക്ഷത വഹിച്ചു. സത്താര്‍ പന്തല്ലൂര്‍ മുഖ്യാതിഥിയായി.
സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സൂപ്പി മൗവ്വല്‍, എം.എ. ഖലീല്‍, അഷ്റഫ് റഹ്‌മാനി ചൗക്കി, അബ്ദുല്ല ചാല, റഫീഖ് ഫൈസി, ഹാഷിര്‍ കോട്ടിക്കുളം, ഖാസിം ചാല, ബഷീര്‍ മൗവ്വല്‍, അസീം നെല്ലക്കുന്ന്, സാലിം ബെദിര, സജീര്‍ ബെദിര, സിനാന്‍ എന്നിവര്‍ സംബന്ധിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി യുവജന വിദ്യാര്‍ത്ഥി റാലി, ഗ്രാന്‍ഡ് അസംബ്ലി, പൊതുസമ്മേളനം എന്നിവ സംഘടിപ്പിക്കും. ആയിരങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന മേഖലാ, യൂണിറ്റ് ഭാരവാഹികള്‍ പ്രതിജ്ഞ ചൊല്ലി സംഘടനാ നേതൃത്വം ഏറ്റെടുക്കും. ഇബാദ് ദാഇ കോഴ്സിന്റെ ആദ്യഘട്ട സര്‍ട്ടിഫിക്കറ്റ് വിതരണവും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
സമ്മേളനത്തിന്റെ വിജയത്തിനായി ജില്ലയിലെ വിവിധ യൂണിറ്റ്, മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.




